വീട്ടമ്മയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ താലിമാല കവർന്നു

അമ്പലത്തറ: അമ്പലത്തറ ചാലിങ്കാൽ മീങ്ങോത്തിന് സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നും നാലരപ്പവന്റെ സ്വർണ്ണമാല പറിച്ചെടുത്ത മോഷ്ടാവിനെ കണ്ടെത്താൻ പോലീസ് നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ ശേഖരിക്കുന്നു.

ഇന്നലെ സന്ധ്യയ്ക്ക് 6-25-നാണ് ചാലിങ്കാൽ മീങ്ങോത്ത് റോഡ് ജംഗ്ഷന് സമീപം മീങ്ങോത്ത് റോഡിലൂടെ നടന്ന് പോകുകയായിരുന്ന ചാലിങ്കാൽ അപർണ്ണ നിവാസിൽ രാജേന്ദ്രന്റെ ഭാര്യ വി. വി. ഗീതയുടെ 41, കഴുത്തിൽ നിന്ന് മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതൻ സ്വർണ്ണമാല കവന്നത്. 1,62,000 രൂപ വിലമതിക്കുന്ന സ്വർണ്ണത്തിന്റെ താലിമാലയാണ് അജ്ഞാതനായ മോഷ്ടാോവ് പറിച്ചെടുത്തത്.

ഗീതയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവം നടന്നതിന്  സമീപത്തെ നിരീക്ഷണക്യാമറാദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു.

LatestDaily

Read Previous

യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്സ്

Read Next

പള്ളി നിർമ്മാണ അഴിമതി 19 പേർ വഖഫ് ട്രിബ്യൂണലിൽ ഹാജരാകണം