ഭർത്താവ് ഒാടിച്ച ഒാട്ടോ മറിഞ്ഞ് ഭാര്യ മരിച്ചു

വെള്ളരിക്കുണ്ട്: ഒാട്ടോ മറിഞ്ഞ്  യാത്രക്കാരി മരിച്ച സംഭവത്തിൽ ഒാട്ടോ ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.  ഡിസംബർ 31 ന് സന്ധ്യയ്ക്ക് 6 മണിക്കാണ്  വെസ്റ്റ് എളേരി പുങ്ങഞ്ചാൽ അടുക്കളക്കണ്ടം കുന്നിൽ ഒാട്ടോ മറിഞ്ഞ് 55 കാരി മരിച്ചത്. അടുക്കളക്കണ്ടം കീഴപ്ലാക്കൽ ഹൗസിൽ വർഗീസിന്റെ ഭാര്യ മേരിയാണ് 55, ഒാട്ടോ മറിഞ്ഞ് മരിച്ചത്.

മേരിയുടെ ഭർത്താവായ വർഗീസ് തന്നെയാണ് ഒാട്ടോ ഒാടിച്ചിരുന്നത്. നാട്ടക്കൽ ഭാഗത്ത് നിന്നും അടുക്കളക്കണ്ടം ഭാഗത്തേക്ക് വന്ന കെ.എൽ.60.ബി 1599 നമ്പർ ഒാട്ടോയാണ് അപകടത്തിൽപ്പെട്ടത്. വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

Read Previous

പോലീസിന് നേരെ അക്രമം; 7 പേർ പിടിയിൽ

Read Next

അതിഥി തൊഴിലാളികളിൽ നിരീക്ഷണം കർശനമാക്കി