ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ വീട്ടുമുറ്റത്തെ കോഴി വളർത്തൽ പദ്ധിതി പ്രകാരം വിതരണം ചെയ്ത കോഴികൾ കൈപ്പറ്റിയത് നഗരസഭാ കൗൺസിലർമാരുടെ ഉറ്റവരും മറ്റു വേണ്ടപ്പെട്ടവരും
37,38 വാർഡുകളിൽ മുട്ടക്കോഴി വിതരണം ചെയ്തതിനെച്ചൊല്ലി വിവാദം കത്തി. വീട്ടു മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രകാരം ഒരു വീട്ടിൽ 5 വീതം കോഴികളെയാണ് വിതരണം ചെയ്തത്. ഡിസംബർ 27 ന് ചെയർപേഴ്സൺ കെ.വി.സുജാത മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 43 വാർഡുകളിലേക്കുമായി, 45 ദിവസം മുതൽ 60 ദിവസം വരെ പ്രായമുള്ള 1000 കോഴികളെയായിരുന്നുവിതരണം ചെയ്തത്.
37,38, വൈസ് ചെയർമാന്റെ വാർഡുൾപ്പെടെ നിരവധി വാർഡുകളിൽ കോഴി വിതരണത്തിൽ ക്രമക്കേട് നടന്നതായാണ് ആരോപണം. ഒരു റേഷൻ കാർഡിൽ അഞ്ച് കോഴിയെന്നതാണ് ചട്ടം. ഒരേ റേഷൻ കാർഡിൽ ഒന്നിൽ കൂടുതൽ പേർക്ക് കോഴികളെ വിതരണം ചെയ്തു. കൗൺസിലർമാരോ, അടുത്ത ബന്ധുക്കൾക്കോ കോഴികളെ നൽകാൻ പാടില്ലെന്നതാണ് വ്യവസ്ഥയെങ്കിലും കൗൺസിലറുടെ സഹോദരനും, സഹോദരിക്കും കോഴികളെ നൽകി.
മറ്റൊരു പ്രതിനിധിയുടെ ഭാര്യ കോഴികളെ കൈപ്പറ്റി. മുസ്ലീം ലീഗ്- ഐ എൻ എൽ ജനപ്രതിനിധികൾക്കെതിരെ ഇത് സംബന്ധിച്ച് ആരോപണം ശക്തമായി. പാവപ്പെട്ടവനെ തഴഞ്ഞ് പലവാർഡുകളിലും കൗൺസിലറുമായി അടുപ്പമുള്ളവർക്ക് കോഴികളെ ലഭിച്ചു, ഒരു വാർഡിൽ പിതാവിനും മകനും കോഴികളെ വിതരണം ചെയ്തപ്പോൾ അർഹതപ്പെട്ടവരെ തഴഞ്ഞു. വാർഡിലെ കൗൺസിലറുടെ അടുത്ത ബന്ധുവിന് മറ്റൊരു വാർഡിലേക്ക് കോഴികളെ നൽകിയതായി ആക്ഷേപമുയർന്നു. നഗരസഭയുടെ കോഴി വിതരണത്തെ ചൊല്ലി വിവാദം കത്തുകയാണ്.