നീലേശ്വരം ഖാസിയുടെ കബറിടത്തിന്റെ മേൽക്കൂര പൊളിച്ചുവിറ്റു

നീലേശ്വരം: അന്തരിച്ച നീലേശ്വരം ഖാസി  ഇ. കെ. മുഹമ്മദ് മുസ്്ല്യാരുടെ ഖബറിടത്തിന് മുകളിൽ  സ്ഥാപിച്ചിരുന്ന വലിയ  ഇരുമ്പ്  ഷീറ്റ്,  പള്ളിക്കമ്മിറ്റിയിലുൾപ്പെട്ട ഒരു ഗൂഢ സംഘം രായ്ക്കുരാമാനം പൊളിച്ചെടുത്ത് ഗുജ്്രിക്കാർക്ക് വിറ്റു. 2021 ജൂൺ 1 നാണ് ഖാസി ഇ. കെ. അബൂബക്കർ മുസ്ലീയാർ മരണപ്പെട്ടത്.

ഖാസിയുടെ കബറിടം കാണാനും പ്രാർത്ഥിക്കാനും സമസ്ത നേതാക്കളായ പ്രഫ. ആലിക്കുട്ടി മുസ്്ല്യാർ  ജിഫ്രി മുത്തുക്കോയ തങ്ങളടക്കം നീലേശ്വരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇ. കെ. മുഹമ്മദ്  മുസ്്ല്യാർ  ഖാസിയായിരുന്ന പള്ളിക്കര ജമാ അത്തിൽ നിന്നും മറ്റും നിരവധി വിശ്വാസികൾ നീലേശ്വരം പള്ളിപ്പറമ്പിൽ എത്താറുണ്ട്.

ഖാസിയുടെ ഖബറിടത്തിനടുത്ത് വെയിലത്തും, മഴയത്തും നിന്ന് പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ജമാഅത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷമാണ് ഏതാനും ജമാഅത്ത് കമ്മിറ്റിയംഗങ്ങളായ യുവാക്കൾ താൽപ്പര്യമെടുത്ത് ഖാസിയുടെ കബറിടത്തിന് മുകളിൽ വലിയ ഇരുമ്പ് മേൽക്കൂര സ്ഥാപിച്ചത്.

40,000 രൂപ ചിലവിൽ നിർമ്മിച്ച ഇരുമ്പു മേൽക്കൂര 2021 നവംബർ 4 നാണ് ഖാസിയുടെ ഖബറിടത്തിന് മുകളിൽ താൽക്കാലികമായി മൂടിവെച്ചത്. പിറ്റേന്ന് പകൽ വെൽഡിംഗ്  ജോലിക്കാരെ  കൊണ്ടുവന്ന് ഇരുമ്പു മേൽക്കൂര ഇരുമ്പ് തൂണിൽ വെൽഡ് ചെയ്ത് ഘടിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും, മേൽക്കൂര  മൂടിവെച്ച രാത്രിയിൽ പുലർകാലം ഖബറിടത്തിന്റെ മുകളിൽ നിന്ന് പതിനേഴംഗ സംഘം പണിപ്പെട്ട് മേൽക്കൂര എടുത്തുകൊണ്ടു പോവുകയായിരുന്നു.

നീലേശ്വരം പള്ളിക്കമ്മിറ്റി ഇപ്പോൾ ഇസ്ലാമിലെ  മുജാഹിദ് ആശയക്കാരുടെ കൈകളിലാണ്. അന്തരിച്ച ഖാസി ഇ. കെ.  മുഹമ്മദ് മുസ്്ലിയാർ സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത കേരള  ജംഇയ്യത്തുൽ ഉലമ കാസർകോട് ജില്ലാ സിക്രട്ടറിയുമായിരുന്നു. ഖാസി ഇ. കെയുടെ നിര്യാണത്തിന് ശേഷം  പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി സമസ്ത സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കഴിഞ്ഞാഴ്ച ചുമതലയേൽക്കുകയും ചെയ്തു.

ഖാസി ഇ. കെ. മുഹമ്മദ് മുസ്്ലിയാർ മരണപ്പെട്ടിട്ട് 6 മാസം കഴിഞ്ഞുവെങ്കിലും, നീലേശ്വരത്ത് പകരം ഖാസിയെ  നിയമിക്കാൻ നിലവിലുള്ള ജമാഅത്ത് കമ്മിറ്റി ഇനിയും മുതിർന്നിട്ടില്ല. നീലേശ്വരം പള്ളി പുതുക്കിപ്പണിത സംഭവത്തിൽ ഒന്നേമുക്കാൽ കോടി രൂപയുടെ അഴിമതി നടത്തിയ സംഭവത്തിൽ മഹല്ല് നിവാസികൾ സംസ്ഥാന  വഖഫ് ബോർഡിന് നൽകിയ പരാതിയിൽ 19 ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ ഇന്ന് കോഴിക്കോട് വഖഫ് ബോർഡ് മുമ്പാകെ ഹാജരാകുന്നുണ്ട്.

LatestDaily

Read Previous

മൂന്ന് തീരദേശ റോഡുകൾ അടച്ചിട്ടു

Read Next

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു