രാസലഹരിയുമായി യുവാക്കൾ പിടിയിൽ

നീലേശ്വരം : ദേശീയ പാതയിൽ എം.ഡി.എം.ഏയുമായി രണ്ട് യുവാക്കൾ പിടിയിൽ. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 4.71 ഗ്രാം എം.ഡി.എം.ഏ രാസ ലഹരി മരുന്ന് പിടികൂടിയത്.

ഇന്നലെ രാത്രി 11 മണിക്ക് നീലേശ്വരം ദേശീയ പാതയിൽ എൻ.കെ.ബി.എം യുപി സ്കൂളിന് സമീപത്താണ് കാറിൽ മയക്കുമരുന്ന് പിടിച്ചെടുത്തത്. കെ.എൽ.60.ജെ.7002 രജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ സഞ്ചരിക്കുകയായിരുന്ന മാവിലാക്കടപ്പുറം പുലിമൂട്ടിലെ വി.കെ.അഹമ്മദിന്റെ മകൻ കെ.സി.അംജാദ് 32,മാവിലാക്കടപ്പുറത്തെ വെളുത്ത പൊയ്യയിലെ ഇബ്രാഹിമിന്റെ മകൻ ഇഖ്ബാൽ 32 എന്നിവരാണ് പിടിയിലായത്.

വിൽപ്പന ലക്ഷ്യമിട്ടാണ് യുവാക്കൾ കാറിൽ എം.ഡി.എം.ഏയുമായി സഞ്ചരിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

പോക്സോ: 66 കാരൻ റിമാന്റിൽ

Read Next

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സഹോദരൻ മരിച്ചു