പാലക്കുന്നിൽ സമാന്തര മദ്യവിൽപ്പന

ബേക്കൽ: ബേക്കൽ പോലീസ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ പരസ്യ മദ്യ വിൽപ്പന പൊടിപൊടിക്കുന്നു. പാലക്കുന്ന് ടൗണിലും പരിസരങ്ങളിലുമാണ്  പരസ്യമദ്യവിൽപ്പന.പാലക്കുന്ന് ടൗണിൽ പട്ടാപ്പകൽ പോലും സമാന്തര മദ്യവിൽപ്പന നടക്കുന്നു.

ഫോണിൽ വിളിച്ചാവശ്യപ്പെടുന്നവർക്ക് സ്കൂട്ടറുകളിൽ മദ്യമെത്തിച്ച് നൽകുന്ന സംഘം പാലക്കുന്ന് ടൗണിൽ സജീവമാണ്.  പാലക്കുന്നിലുള്ള ബാർ ഹോട്ടലിന്റെ മുന്നിൽ വരെ സമാന്തര മദ്യവിൽപ്പന സംഘം തമ്പടിച്ചിട്ടുണ്ട്. കർണ്ണാടകയിൽ നിന്ന് കടത്തിക്കൊണ്ടുവരുന്ന വില കുറഞ്ഞ വിദേശ മദ്യമാണ് പാലക്കുന്നിൽ വിൽപ്പന നടത്തുന്നതെന്ന് വിവരമുണ്ട്. ബാർ ഹോട്ടലിന് സമീപത്തെ സമാന്തര മദ്യവിൽപ്പനയ്ക്കെതിരെ ഹോട്ടലുടമ പോലീസിലും എക്സൈസിലും വിവരങ്ങൾ നൽകിയിട്ടുണ്ട്.

Read Previous

കാഞ്ഞങ്ങാട് ടൗണിലെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിന് സാധ്യതാ പഠനം നടത്തുകയാണെന്ന് സിക്രട്ടറി ചാർജ്

Read Next

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ മല്ലികക്കെതിരെ കേസ്