കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ മല്ലികക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പിടിയിലായ തമിഴ്നാട് സ്വദേശിനിക്കെതിരെ 55,  കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് ജുവനൈൽ ജസ്റ്റിസ്റ്റ് ആക്ട് പ്രകാരം  ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.

2 കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ മല്ലികയെ കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ മക്കളാണെന്ന് പോലീസിനോട് പറഞ്ഞെങ്കിലും പോലീസ് ഇത് വിശ്വാസിച്ചില്ല.മല്ലികക്കെതിരെ കാസർകോട് പോലീസിൽ സമാനമായ മറ്റൊരു കേസ് കൂടി നിലനിൽക്കുന്നുണ്ട്.

ഹൊസ്ദുർഗ് മജിസ്ട്രേറ്റ് ഒന്നാം ക്ലാസ്സ് കോടതി റിപ്പോർട്ട് നൽകിയ ശേഷമാണ് പോലീസ് കേസ്സെടുത്തത്. മല്ലികയെയും കുട്ടികളെയും പോലീസ് മഹിളാ മന്ദിരത്തിലാക്കി.

LatestDaily

Read Previous

പാലക്കുന്നിൽ സമാന്തര മദ്യവിൽപ്പന

Read Next

പോക്സോ: 66 കാരൻ റിമാന്റിൽ