വെള്ളരിക്കുണ്ട് മർച്ചന്റ് സഹകരണ സംഘത്തിൽ 11 ലക്ഷത്തിന്റെ വെട്ടിപ്പ്; പ്രസിഡണ്ടിനെതിരെ കേസ്സ്

രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് മർച്ചന്റ് സഹകരണ സംഘത്തിൽ 11 ലക്ഷത്തിന്റെ സാമ്പത്തിക വെട്ടിപ്പ് നടത്തിയ സംഘം പ്രസിഡണ്ടിനെതിരെ രാജപുരം പോലീസ് കേസ്സെടുത്തു. സംഘം പ്രസിഡണ്ട് ചുള്ളിക്കര അയറോട്ടെ വിനോദ് സോമിക്കെതിരെയാണ് സാമ്പത്തിക വഞ്ചനാക്കേസ്സ്.

കാസർകോട് സഹകരണ ഒാഡിറ്റ് ജോ. ഡയറക്ടർ  ബിജു ജേക്കബ്ബിന്റെ  പരാതിയെതുടർന്നാണ് കേസ്സ്.കഴിഞ്ഞ ദിവസങ്ങളിലായി ഒാഡിറ്റ്  സംഘം നടത്തിയ പരിശോധനയിൽ വെട്ടിപ്പ് കണ്ടെത്തിയത്.

വിശദമായ പരിശോധനയിൽ സഹകരണ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രഹസ്യമായി 11 ലക്ഷം രൂപ പിൻവലിച്ചതായി തിരിച്ചറിഞ്ഞു. ചുള്ളിക്കരയിലാണ് മർച്ചന്റ്സ് സഹകരണ സംഘത്തിന്റെ ആസ്ഥാനം. പോലീസ് അന്വേഷണം നടക്കുന്നു.

LatestDaily

Read Previous

തപ്പാലാപ്പീസ് അക്കൗണ്ട് തട്ടിപ്പിനിരയായത് എൺപത് പേർ

Read Next

പുല്ലൂരിൽ അഭിഭാഷകർക്കും യുവതിക്കും വെട്ടേറ്റ സംഭവത്തിൽ രണ്ട് വധശ്രമക്കേസുകൾ