ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാമത് ജന്മദിനത്തോടനുബന്ധിച്ച് ജില്ലാകോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട്ട് നടത്തിയ പ്രകടനം കോൺഗ്രസ് കരുത്തിന്റെ ശക്തിപ്രകടനമായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.കെ.രാഘവൻ എം.പി, ടി.സിദ്ദിഖ് എം.എൽ.എ, ഡി.സി.സി.പ്രസിഡന്റ് പി.കെ.ഫൈസൽ എന്നിവരും ജില്ലയിലെ കോൺഗ്രസ് നേതാക്കളും നേതൃത്വം നൽകിയ പ്രകടനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ അണിനിരന്നപ്പോൾ അക്ഷരാർത്ഥത്തിൽ കാഞ്ഞങ്ങാടിനെ പ്രകമ്പനം കൊള്ളിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് സൗത്ത് കേന്ദ്രീകരിച്ച് പുറപ്പെട്ട പ്രകടനം നോർത്ത് കോട്ടച്ചേരിയിലെ പൊതു സമ്മേളനസ്ഥലത്തെത്തുന്നത് വരെ റോഡിന്റെ പാർശ്വങ്ങളിൽ തടിച്ചുകൂടിയ ആയിരങ്ങൾ പ്രകടനത്തെ അഭിവാദ്യം ചെയ്തു. ഇടതുഭരണത്തിനും സി.പി.എമ്മിനുമെതിരായ മുദ്രാവാക്യങ്ങളുയർത്തി മുന്നോട്ട് നീങ്ങിയ ശക്തിപ്രകടനത്തിൽ വർധിച്ച ആവേശത്തോടെയാണ് സ്ത്രീകളുൾപ്പടെയുള്ളവർ മുദ്രാവാക്യമുയർത്തിയത്. പ്രകടനം ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്തെത്തിയത് മുതൽ സമ്മേളന നഗരിയിൽ പ്രവേശിക്കുന്നതുവരെ നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതസ്തംഭനമുണ്ടായി. പൊതു സമ്മേളനം ആരംഭിച്ച ശേഷവും നഗരത്തിലെ ഗതാഗതസ്തംഭനം തുടരുകയായിരുന്നു.
പോലീസ് വളരെ പ്രയാസപ്പെട്ടാണ് ഗതാഗതസ്തംഭനം ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും രാത്രി എട്ട് മണി വരെ നഗരം ഗതാഗതകുരുക്കിൽ വീർപ്പുമട്ടി. നഗരത്തിൽ തിരക്ക് കൂടിയപ്പോൾ വാഹനങ്ങൾ മറ്റുവഴികളിലൂടെ നീങ്ങിയപ്പോഴും അവിടെയും ഗതാഗതക്കുരുക്കുണ്ടായി. സംഘാടകരുടെയും പോലീസിന്റെയും കണക്കുകൾ തെറ്റിച്ച് കൂടുതൽ ആളുകളും വാഹനങ്ങളും നഗരത്തിൽ പ്രവേശിച്ചതാണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരക്കിനും സ്തംഭനത്തിനും ഇടയാക്കിയത്.