നിർമ്മാണത്തിലുള്ള വീട്ടിൽ ബാങ്ക് ജീവനക്കാരൻ തൂങ്ങി മരിച്ചു

അമ്പലത്തറ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ബാങ്ക് ജീവനക്കാരൻ തൂങ്ങി മരിച്ചു. ഹൊസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരൻ ടി. വി. നാരായണനാണ് 45, തൂങ്ങി മരിച്ചത്.

പുല്ലൂർ സ്വദേശിയാണ്. പുല്ലൂരിൽ നിർമ്മാണത്തിലിരിക്കുന്ന സ്വന്തം വീട്ടിനുള്ളിലാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെ ജോലി കഴിഞ്ഞ് ബാങ്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതായിരുന്നു.

അമ്പലത്തറ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കാരണം വ്യക്തമല്ല. ഉദയനഗറിലെ പരേതരായ മാധവിയുടെയും, അമ്പുവിന്റെയും മകനാണ്. ഭാര്യ വാണി. മക്കൾ നവനീത്, നവജ്യോത്. സഹോദരങ്ങൾ രാജു, ഉണ്ണികൃഷ്ണൻ, ദാമോദരൻ, രാജു, വത്സല, ഗീത, പ്രഭ.

Read Previous

2 കോടി ആവശ്യപ്പെട്ട് കുടകിൽ തടങ്കലിൽ വെച്ച യുവാവിനെ പോലീസ് നാട്ടിലെത്തിച്ചു

Read Next

മുഹമ്മദ് ഇസ്മയിലിന് നാടിന്റെ ശ്രദ്ധാഞ്ജലി