അജ്മാനിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കാഞ്ഞങ്ങാട്: അജ്മാനിൽ ഹൃദയസ്തംഭനം മൂലം മരിച്ച പുല്ലൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് സംസ്ക്കരിക്കും. പുല്ലൂർ ഉദയ നഗറിലെ അഹമ്മദ് കുട്ടി- ഫാത്തിമ ദമ്പതികളുടെ മകൻ കെ. പി. സക്കറിയയാണ് 33, അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചത്.

നാട്ടിൽ മൽസ്യ വിൽപ്പനക്കാരനായിരുന്ന സക്കറിയ രണ്ടാഴ്ച മുമ്പാണ് സന്ദർശക വിസയിൽ അജ്മാനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് യുവാവ് ഹൃദയാഘാതം മൂലം മരിച്ചത്.

പ്രവാസി സംഘടനകളുടെ സഹായത്തോടെയാണ് മൃതശരീരം നാട്ടിലെത്തിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് ശേഷം പുല്ലൂർ റഹ്മാനിയ മസ്ജിദ് പരിസരത്ത് മറവ് ചെയ്യും. ഭാര്യ: റുക്സാന. മക്കൾ: ഹല ഫാത്തിമ, അദ്നാൻ. സഹോദരി: ഖൈറുന്നീസ.

Read Previous

ഗൾഫ് വിമാനനിരക്കിൽ മൂന്നിരട്ടി വർധന

Read Next

രാഷ്്ട്രീയനേട്ടത്തിന് മുഖ്യമന്ത്രി വർഗ്ഗീയ ശക്തികളെ പ്രോൽസാഹിപ്പിക്കുന്നു: പ്രതിപക്ഷ നേതാവ്