30-ന് ഓട്ടോ ടാക്സി സംയുക്ത പണിമുടക്ക്

കാഞ്ഞങ്ങാട്: കേരളത്തിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ ഡിസംബർ 30-ന് 24 മണിക്കൂർ പണിമുടക്കുമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നടത്തിപ്പ് ചിലവിനനുസരിച്ച് ഓട്ടോ-ടാക്സി ചാർജ്ജ് നിർണ്ണയം നടത്തണമെന്നാണ് സംയുക്ത ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. 2018 നവംബറിലാണ് അവസാനമായി ചാർജ്ജ് പുതുക്കി നിശ്ചയിച്ചത്. മിനിമം 25 രൂപയും കിലോമീറ്റർ ചാർജ്ജ് 12 രൂപയുമാണ് നിശ്ചയിച്ചത്. മടക്കം വാടകയില്ലെങ്കിൽ മിനിമം ചാർജ്ജിനുശേഷം 50 ശതമാനം കൂടുതൽ വാങ്ങാം.

അന്ന് പെട്രോളിന് 67 രൂപയും ഡീസലിന് 60 രൂപക്കും അടുത്തായിരുന്നു വില. 3 വർഷത്തിനിടയിൽ പെട്രോൾ ഉല്പന്നങ്ങൾക്ക് ഭീമമായ വിലവർധനവുണ്ടായി. കൂടാതെ ഇൻഷുറൻസ് പ്രീമിയം, വർദ്ധനവ്, ടയർ, ഓയിൽ, സ്പെയർപാട്സ്, മറ്റ് നടത്തിപ്പ് ചിലവും വല്ലാതെ കൂടി. ഓട്ടോ-ടാക്സി ഓടിച്ച് ജവിതം പുലർത്തുന്ന സാധാരണ തൊഴിലാളികളുടെ ചെലവിലും, വർദ്ധനയുണ്ടായി.

  ഓട്ടോ ചാർജ്ജ് കാലോചിതമായി പുതുക്കി നിശ്ചയിക്കുക, പഴയ വാഹനങ്ങൾക്ക് ജി.പി. എസ്. ഘടിപ്പിക്കണമെന്ന നിയമം പിൻവലിക്കുക, പഴയ വാഹനങ്ങൾ പൊളിക്കുന്നത് 15 വർഷം എന്നത് 20 വർഷമായി നീട്ടിത്തരുക, ഇ ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക,  കോവിഡുമായി ബന്ധപ്പെട്ട് ഗവൺമെന്റ് അനുവദിച്ച ആനുകൂല്യങ്ങൾ ആർ. ടി. ഓഫീസുകളിൽ ഉദ്യോഗസ്ഥരെ കൊണ്ട് നടപ്പിലാക്കുക, കള്ള ടാക്സി റെന്റെ എ. കാർ എന്നിവക്ക് മേൽ നടപടി സ്വീകരിക്കുക.തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

വാർത്താ സമ്മേളനത്തിൽ സി ഐ ടി യു ജില്ലാ സെക്രട്ടറി കെ.ഉണ്ണി നായർ ,പ്രസിഡൻ്റ് ടി.വി .വിനോദ് ,വൈസ് പ്രസിഡൻറ് പി എ.റഹിമാൻ ,ജോയിൻ്റ് സെക്രട്ടറി യു.കെ. പവിത്രൻ ,ഐ എൻ ടി യു സി  സെ ക്രട്ടറി പി വി.ബാല കൃഷ്ണൻ ,കാഞ്ഞങ്ങാട് ഡിവിഷൻ പ്രസിഡൻ്റ് വി.ബാലകൃഷ്ണൻ ,എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി.വിജയകുമാർ ,എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് ഷുക്കൂർ ബാവ നഗർ  ,കാഞ്ഞങ്ങാട് യൂനിറ്റ് സെക്രട്ടറി റഷീദ് മുറിയനാവി എന്നിവർ സംബന്ധിച്ചു.

LatestDaily

Read Previous

മംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് മരിച്ച യുവാവിന്റെ ജഢം നാട്ടിലെത്തിച്ചു

Read Next

ഗൾഫ് വിമാനനിരക്കിൽ മൂന്നിരട്ടി വർധന