മംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് മരിച്ച യുവാവിന്റെ ജഢം നാട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്: മംഗളൂരുവിൽ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. മുൻ ബസ്സ് കണ്ടക്ടർ തായന്നൂർ  ചെരളത്തെ സി. വി. ഗനീഷിനെയാണ് 30, കഴിഞ്ഞ ദിവസം മംഗളൂരുവിൽ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ ബസ്സ് കണ്ടക്ടറായിരുന്ന യുവാവ് കോവിഡിനെത്തുടർന്ന് ബസ് സർവ്വീസുകൾ നിർത്തിവെച്ചതോടെ മുംബൈയിൽ  വെൽഡിങ്ങ് ജോലികൾ ചെയ്തുവരികയായിരുന്നു. മുംബൈയിൽ നിന്നും നാട്ടിൽ  തിരിച്ചെത്തിയ ഇദ്ദേഹം കഴിഞ്ഞ ദിവസം  മുംബൈയിലേക്ക്  വീണ്ടും തിരിച്ചു പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഗനീഷ് ട്രെയിനിൽ നിന്നും പുറത്തേക്ക്  തെറിച്ചു വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം കാഞ്ഞങ്ങാട്ടെത്തിച്ച മൃതദേഹം കോട്ടച്ചേരി പഴയ ബസ്സ് സ്റ്റാന്റിൽ പൊതുദർശനത്തിന് വെച്ചു. ബിഎംഎസ് ജില്ലാ ജനറൽ സിക്രട്ടറി  ബി. വി. സത്യനാഥ്, ട്രഷറർ ജയേഷ്  കാരാക്കോട്, കെ. ആർ. രാധാകൃഷ്ണൻ, വിനോദ്, ഷാജി, പ്രതീഷ്, രൂപേഷ് എന്നിവർ ബസ്  ആന്റ് ഹെവി വെഹിക്കിൾ മസ്ദൂർ സംഘ് ബിഎംഎസിന് വേണ്ടി മൃതദേഹത്തിന് അന്ത്യോപചാരമർപ്പിച്ചു.

സിഐടിയുവിന് വേണ്ടി ശശി പൊതാവൂർ, രാജീവൻ എന്നിവരും അന്ത്യോപചാരമർപ്പിച്ചു. ഭാര്യ:  ആരതി, മകൾ: പൊന്നൂസ്. തായന്നൂർ ചെരളത്തെ പരേതനായ ഗോപാലന്റെയും നന്ദിനിയുടെയും മകനാണ്.

LatestDaily

Read Previous

മുഹമ്മദ് ഇസ്മയിലിന് നാടിന്റെ ശ്രദ്ധാഞ്ജലി

Read Next

30-ന് ഓട്ടോ ടാക്സി സംയുക്ത പണിമുടക്ക്