തളിപ്പറമ്പിൽ കോടികളുടെ സ്വത്ത് തട്ടിയെടുത്ത കാലിക്കടവ് സ്വദേശി അറസ്റ്റിൽ

തളിപ്പറമ്പ്. വ്യാജരേഖ ചമച്ച് 100 കോടിയിലധികം രൂപ വിലവരുന്ന എസ്റ്റേറ്റ് കൈവശപ്പെടുത്തി തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ. പിലിക്കോട് കാലിക്കടവ് സ്വദേശി കാരയിൽ മുത്തലീബിനെയാണ് 50, ഡിവൈ.എസ്.പി. ടി. കെ. രത്നകുമാറിന്റെ  നിർദ്ദേശപ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർ ഏ.വി.ദിനേശും സംഘവും എറണാകുളത്ത് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.2016-17 കാലഘട്ടത്തിൽ കുറുമാത്തൂർ വില്ലേജിലെ തുമ്പശേരി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ മറ്റൊരു പ്രതിഅന്നത്തെ സബ് രജിസ്ട്രാർ പുഴാതിയിലെ പി.വി.വിനോദ് കുമാറിനെ കഴിഞ്ഞ മാസം തൃശൂരിൽ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Read Previous

സാമൂഹ്യ വിരുദ്ധർക്കെതിരെ പോലീസ് നടപടികളാരംഭിച്ചു

Read Next

പതിനാറുകാരിയെ കുടകിൽ കൊണ്ടുപോയവർ റിമാന്റിൽ