പതിനാറുകാരി പറഞ്ഞത് കള്ളം; മുങ്ങിയത് കാമുകനൊപ്പം

ചെറുവത്തൂർ: പതിനാറുകാരിയായ  വിദ്യാർത്ഥിനിയെ കാറിൽ  കയറ്റിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കർണ്ണാടക യുവാവിനെതിരെ ചന്തേര പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ചന്തേര പോലീസ്  സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനി  താൻ കുമ്പളയിലെ പെൺ സുഹൃത്തിനൊപ്പം മടിക്കേരിയിൽ പോയെന്നാണ് കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.

ചൈൽഡ് ലൈനിന്റെ  ഇടപെടലിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടി പറഞ്ഞത് കളവാണെന്ന് വ്യക്തമായത്. പെൺകുട്ടിയെ മടിക്കേരി സ്വദേശിയായ ആബിദ്  32,  ചെറുവത്തൂരിലെത്തി കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ചെറുവത്തൂരിൽ നിന്ന് കർണ്ണാടക മടിക്കേരിയിലേക്ക് പെൺകുട്ടിയെയും  കൊണ്ടു പോയ യുവാവ് യാത്രയ്ക്കിടെ 16 കാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയതായി വ്യക്തമായിട്ടുണ്ട്.

ഡിസംബർ 21 ന് രാവിലെയാണ് പെൺകുട്ടി വീട്ടിൽ നിന്നും പുറപ്പെട്ട് ചെറുവത്തൂരിൽ കാറുമായെത്തിയ കാമുകനൊപ്പം മടിക്കേരിയിലേക്ക് പോയത്. മകളെ കാണാത്തതിന് രക്ഷിതാക്കൾ ചന്തേര പോലീസിൽ പരാതി നൽകിയതിന് പിന്നാലെ  കുട്ടി വിട്ടിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ  പെൺകുട്ടിയെ കോടതി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മടിക്കേരി സ്വദേശിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്ന് പോലീസിന് സൂചന ലഭിച്ചു. വിദേശത്തായിരുന്ന യുവാവ് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. ഇവർ തമ്മിൽ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. പെൺകുട്ടിയെ കാറിൽ കയറ്റി കർണ്ണാടകയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയ യുവാവിന് വേണ്ടി ചന്തേര പോലീസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്. ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലാണ് കേസ്സന്വേഷണം.

Read Previous

അമ്പലത്തറ കേന്ദ്രീകരിച്ച് മണ്ണ് കടത്ത് വ്യാപകം

Read Next

ഔഫ് അനുസ്മരണത്തിൽ പ്രകടനവും പൊതുസമ്മേളനവും മാത്രം