കാട്ടിലെ അസ്ഥികൂടം തിരിച്ചറിയാനായില്ല

മേൽപ്പറമ്പ്:കുറ്റിക്കാട്ടിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം ആരുടെതാണെന്ന് തിരിച്ചറിയാനായില്ല. ചട്ടഞ്ചാൽ ബണ്ടിച്ചാൽ നിസാമുദ്ദീൽ നഗറിലാണ് കഴിഞ്ഞയാഴ്ച 50, വയസ് പ്രായമുള്ള ആളുടെ അഴുകിയ ജഡം കണ്ടെത്തിയത്. മേൽപ്പറമ്പ ് പോലീസ് ഇൻസ്പെക്ടർ ടി.ഉത്തം ദാസിന്റെ  നേതൃത്വത്തിൽ പോലീസ് ആളെ തിരിച്ചറിയുന്നതിന് അന്വേഷണം നടത്തി വരുന്നുണ്ട്.

കാസർകോട് ഭാഗത്ത് ജോലി ചെയ്തിരുന്ന  വളപട്ടണം സ്വദേശി മധുവിന്റെതാണോ മൃതദേഹമെന്നറിയാൻ പോലീസ് മധുവിന്റെ പയ്യന്നൂരിലുള്ള ബന്ധുക്കളെ കണ്ടെത്തി ഇവരെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയരാക്കി. ഡി.എൻ.എ. പരിശോധനാഫലം ലഭിക്കുന്നതോടെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

മൃതദേഹത്തിൽ  നിന്ന് 20,000 രൂപ, തുണ്ട് കടലാസുകൾ എന്നിവ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയുന്നതിനാവശ്യമായ രേഖകളുണ്ടായിരുന്നില്ല. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷമാണ് പയ്യന്നൂർ ഭാഗത്തുള്ള മധുവിന്റെ  ബന്ധുവിനെ കണ്ടെത്താൻ പോലീസിന് സാധിച്ചത്.

Read Previous

കാട്ടുപന്നിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Read Next

പോക്സോ കുറ്റപത്രം റദ്ദാക്കണമെന്ന പ്രതിയുടെ പരാതിയിൽ വിധി നാളെ