ഗുണ്ടാ ആക്രമണം പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് തേടി

കാഞ്ഞങ്ങാട് : ഗുണ്ടാ ആക്രമണ കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ജനുവരി മൂന്നിലേക്ക് മാറ്റി. ദുർഗ്ഗാ ഹയർസെക്കന്ററി സ്കൂൾ റോഡിലെ ദേവദാസിനെയും ഭാര്യയെയും പട്ടാപ്പകൽ വീടു കയറി ആക്രമിച്ച് 4 ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണാഭരണങ്ങൾ, കാർ, പണം ഉൾപ്പെടെ കൊള്ളയടിച്ച കേസിലെ പ്രതികൾ മാവുങ്കാലിലെ മുകേഷ്, കല്ല്യാൺ റോഡിലെ അശ്വിൻ, മൂന്നാംമൈൽ ദാമോദരൻ എന്നിവർ സമർപ്പിച്ച ജാമ്യ ഹർജിയിൽ വിധി പറയുന്നതിനായാണ് 3-ാം തീയ്യതിയിലേക്ക് മാറ്റിയത്.

ഗുണ്ടാ ആക്രമണ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി  റിമാന്റ് ചെയ്തിരുന്നു. ഒരുമാസത്തിലേറെയായി കൂട്ടു പ്രതികൾ ഒളിവിലാണ്. ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ കെ.പി. സതീഷിന്റെ നേതൃത്വത്തിൽ പ്രതികളെ കണ്ടെത്താൻ കർണ്ണാടകയിലും  കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തിരച്ചിൽ ശക്തമാക്കിയതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികൾ തട്ടിയെടുത്ത ദേവദാസന്റെ കാർ ചെങ്കൽ പണയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ കണ്ടെടുക്കാൻ അവശേഷിക്കുന്നതിനാൽ പ്രതികൾക്ക് ജാമ്യമനുവദിക്കുന്നതിനെ ശക്തമായെതിർത്ത് ഹൊസ്ദുർഗ്് പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. പ്രതികൾക്ക് ജാമ്യം നൽകുന്നത് സംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

LatestDaily

Read Previous

കാട്ടാളരുടെ സ്വന്തം നാട്

Read Next

പാചകത്തൊഴിലാളി നിയമനത്തർക്കം: എഇഒയെ നാട്ടുകാർ തടഞ്ഞു