സോഷ്യൽ മീഡിയയിലെ കാമുകനെ തേടി യുവതി വീടുവിട്ടു

തൃക്കരിപ്പൂർ: ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന യുവതി 6 വയസുകാരനായ മകനെയും കൂട്ടി വീടുവിട്ടു തൃക്കരിപ്പൂർ പൂവളപ്പിൽ വി. പി. ഹൗസ്സിലെ ബദറുദ്ദീന്റെ മകൾ എൻ. സീനത്താണ് 33, മകനേയും കൂട്ടി വീടുവിട്ടത്. മകൻ പഠിക്കുന്ന തൃക്കരിപ്പൂരിലെ സ്കൂളിൽ പി. ടി. ഏ  മീറ്റിങ്ങിന് പോകുന്നുവെന്ന വ്യാജേനയാണ് സീനത്ത് ഇന്നലെ രാവിലെ  9.30 ന് വീട്ടിൽ നിന്നും പുറപ്പെട്ടത്.

മകൾ തിരിച്ചുവരാത്തതിനെത്തുടർന്ന് പിതാവ് ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ചന്തേര പോലീസ്  കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

ഒരു വർഷം മുമ്പാണ് യുവതി ഭർത്താവുമായി വേർപിരിഞ്ഞത്. സീനത്തിന്റെ മുറിയിൽ നിന്നും കണ്ടെടുത്ത കുറിപ്പിൽ തിരുവനന്തപുരം സ്വദേശിയായ റാഫിയെ തേടി പോകുന്നതായി എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടയാളെ തേടിയാണ് യുവതി മകനെയും കൂട്ടി വീടുവിട്ടത്.

Read Previous

വിവാഹത്തട്ടിപ്പിലൂടെ ലൈംഗിക ചൂഷണം; ഇരയായത് മുംബെയിലെ സമ്പന്ന യുവതികൾ

Read Next

ചെറുവത്തൂർ ഏരിയാ സമ്മേളനത്തിൽ മൽസരത്തിന് സാധ്യത