ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി: മുംബൈയിൽ താമസിച്ച് മാട്രിമോണിയൽ വെബ്സൈറ്റുകളിലുടെ പരിചയപ്പെടുന്ന സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത മലയാളി, മാഹി സ്വദേശി പ്രജിത്തിന്റെ 40, ചൂണ്ടയിൽ കുടുങ്ങി മാനവും പണവും നഷ്ടപ്പെട്ടതെല്ലാം മഹാനഗരത്തിലെ സമ്പന്ന യുവതികൾക്ക്.കഴിഞ്ഞ ദിവസം താനെ പോലീസിന്റെ പിടിയിലായ പ്രജിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്ത് വന്നത്.മാഹിയിലെ സെമിത്തേരി റോഡിലാണ് പ്രജിത്തിന്റെ വീട് .ഇയാളുടെ ബന്ധുക്കൾ ഇപ്പോഴും ഇവിടെയുണ്ട്.
പ്രജിത്ത് മോട്ടിവേഷൻ ക്ലാസെടുക്കുന്നതിൽ വിദഗ്ദനായിരുന്നു. മാഹിയിൽ നിന്നും നാട് വിട്ടിട്ട് നാളുകളേറെയായി. അസാമാന്യ വാക്ചാരുതിയും കാഴ്ചയിൽ മികച്ച പേഴ്സണാലിറ്റിയും കൈമുതലുള്ള വിരുതൻ ഇരകളാക്കിയവരിൽ വിവാഹ ബന്ധം വേർപെടുത്തിയവരും ഭർത്താവ് മരിച്ചവരുമുണ്ട്. ഇതിനകം ഇരു പതിലധികം പരാതികളാണ് താനെ പോലീസ് സ്റ്റേഷനിൽ ലഭിച്ചതത്രെ. കൂടുമെന്നാണ് മുംബെ മലയാളികളുടെ പക്ഷം.
വിവാഹാലോചനയുടെ പേരിൽ സ്ത്രീകളുമായി സൗഹാർദ്ദം സ്ഥാപിച്ചതിനുശേഷം ഇവരെയെല്ലാം ലൈംഗികമായി ചൂഷണം ചെയ്യുകയും പലരുടെയും കൈയിൽനിന്ന് കോടികൾ കൈ ക്കലാക്കിയെന്നുമാണ് പരാതികൾ ഫ്രാൻസിൽ സ്വന്തമായി പഞ്ചനക്ഷത്ര ഹോട്ടൽ ഉണ്ടായിരുന്നുവെന്നാണ് ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചത്. ജന്മനാട്ടിൽ സ്ഥിരതാമസമാക്കാനായി ഹോട്ട ൽ വിറ്റ് ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഇയാൾ പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടൽ വിറ്റ വകയിൽ വിദേശ പണത്തിന്റെ മൂല്യം 5, 200 കോടിയോളം രൂപ വരുമെന്നാണ് ഇയാൾ ബോധ്യ പ്പെടുത്തിയത്. ഈ തുകക്ക് റിസർവ് ബാങ്കിൻറ ക്ലിയറൻസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇതിനായാണ് മുംബൈയിൽ തങ്ങുന്നതെന്നുമാണ് ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും പരിചയപ്പെട്ട സ്ത്രീ കളോട് പറഞ്ഞിരുന്നു. ഈ നടപടിക്രമങ്ങൾ പൂർ ത്തിയാക്കിയാൽ കിട്ടുന്ന വലിയ തുകയുടെ കണക്ക് നിരത്തിയാണ് വിവാഹ വാഗ്ദാനത്തോടൊപ്പം ഇയാൾ സ്ത്രീകളെ പ്രലോഭിപ്പിച്ചത്. ഇതിനായി വലിയ പണച്ചെലവുണ്ടെന്ന് കാണിച്ചായിരുന്നു പല ഘട്ടങ്ങളിലായി പ്രജിത് പണം തട്ടിയെടുത്തിരുന്ന തെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാറി മാറി താമസിച്ചാ യിരുന്നു ചതിക്കുഴികൾ ഒരുക്കിയത് ഹോട്ടലിൽനിന്ന് വാടകക്കെടുക്കുന്ന ആഡംബര കാറുകളിലായി രുന്നു യാത്ര.