അപകടക്കെണിയായി റോഡിലെ സ്ലാബ്; നിരവധി പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ 14–ാം വാർഡിൽ ടിബി റോഡ് ജംഗ്ഷനിൽ നിന്നാരംഭിച്ച് പടിഞ്ഞോറോട്ടുള്ള നഗരസഭാ റോഡിൽ അപകടകെണിയായി, റോഡിന് മുകളിലെ സ്ലാബ്. ടിബി റോഡ് ജംഗ്ഷനിൽ നിന്നാരംഭിച്ച് മദേഴ്സ് ആശുപത്രിക്ക് സമീപം മൂന്ന് റോഡുകൾ ഒത്തു ചേരുന്ന പ്രദേശത്താണ് അപകട കെണിയായി സ്ലാബുള്ളത്.

മഴ വെള്ളം പടിഞ്ഞാറോട്ട് ഒഴുകി വിടുന്നതിനായി റോഡിന്  മധ്യേ സ്ഥാപിച്ച സ്ലാബാണ് വഴി യാത്രക്കാർക്ക് ഭീഷണിയായത്. നിരവധി പേർക്ക് സ്ലാബിന്റെ വിടവിൽ കാൽ കുടുങ്ങി പരിക്കേറ്റു. സ്വകാര്യാശുപത്രിയിലെ ജീവനക്കാരി  മുറിയനാവിയിലെ  ഇന്ദിരയുടെ 53, കാൽ സ്ലാബിൽ കുടുങ്ങി.

സമീപവാസികളാണ് സ്ലാബിൽ കുടുങ്ങിയ ഇന്ദിരയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.സ്ലാബിന്റെ വിടവിൽ കുടുങ്ങി സൈക്കിൾ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കുശാൽനഗർ ഭാഗത്ത് എളുപ്പത്തിൽ നടന്നു പോകാൻ നാട്ടുകാർ ഉപയോഗിക്കുന്ന 14–ാം വാർഡിലെ പ്രധാന റോഡാണിത്.കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ പെട്ടെന്ന് എത്താൻ യാത്രക്കാർ ഇതേ റോഡാണുപയോഗിക്കുന്നത്.

LatestDaily

Read Previous

ചെറുവത്തൂർ ഏരിയാ സമ്മേളനത്തിൽ മൽസരത്തിന് സാധ്യത

Read Next

കാട്ടാളരുടെ സ്വന്തം നാട്