പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ മോഷണം

നീലേശ്വരം: പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ഓഫീസിന്റെ പൂട്ട് തകർത്ത് ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ഓഫീസിന്റെ പൂട്ട് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫീസിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരത്തിനകത്തുള്ള 4000 രൂപയോളം മോഷ്ടിച്ചതായി കണ്ടെത്തി. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

കരുവാച്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ചു

Read Next

രേഷ്മ കേസ്സിൽ ബിജുവിന് അഡ്വ. ആളൂർ ഹാജരായി