കരുവാച്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ചു

നീലേശ്വരം: നീലേശ്വരം കരുവാച്ചേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അകത്ത് കുടുങ്ങിയവരെ അഗ്നിരക്ഷാസേന വാഹനത്തിന്റെ  വാതിൽ വെട്ടിപ്പൊളിച്ച് പുറത്തെടുത്തു. ഇന്ന് പുലർച്ചെ 5-30 മണിക്കാണ് കരുവാച്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. യുപിയിൽ നിന്ന് കൊച്ചിയിലേക്ക് തുണി കയറ്റിപോവുകയായിരുന്ന ഇ ഇസെഡ് 8764 നമ്പർ ലോറിയും കെഎൽ 12 എച്ച് 2799 നമ്പർ ലോറിയുമാണ് ഇന്ന് പുലർച്ചെ കരുവാച്ചേരിയിൽ കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ  അഗ്നിരക്ഷാനിലയങ്ങളിൽ നിന്നെത്തിയ 3 യൂണിറ്റ് വാഹനങ്ങളിലെ ഉദ്യോഗസ്ഥർ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പുറത്തെത്തിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.  കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയം സീനിയർ ഫയർ ഓഫീസർ ബാബുരാജ്, ഫയർഓഫീസർമാരായ  ജീവൻ, മുകേഷ്, അനിൽകുമാർ, അജിത്ത് ഫയർഓഫീസർ ഡ്രൈവർമാരായ ജയരാജൻ, സുധീഷ് എന്നിവരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റതായി വിവരമുണ്ട്. യുപിയിൽനിന്നെത്തിയ വാഹനത്തിനകത്തുണ്ടായിരുന്ന ബ്രിജേഷ്, ആയുഷ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

LatestDaily

Read Previous

ദേവദാരു പൂവും നഗരസഭ ഉദ്യോഗസ്ഥരും

Read Next

പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ മോഷണം