രാജസ്ഥാൻ യുവതിയുടെ മരണം; പോലീസ് അന്വേഷണമാരംഭിച്ചു

കാഞ്ഞങ്ങാട്: രാജസ്ഥാൻ യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ദുർഗാ ഹയർ സെക്കണ്ടറി സ്കൂൾ  റോഡിൽ താമസിച്ച്, കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാന്റിൽ ഭർത്താവിനൊപ്പം വസ്ത്ര സ്ഥാപനം നടത്തി വരികയായിരുന്ന രാജസ്ഥാൻ സ്വദേശിനി കവിതയെയാണ് 21, ഇന്നലെ രാവിലെ ഇഖ്ബാൽ റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് രാജസ്ഥാൻ സ്വദേശിയായ സിക്കാറാം ജിം പരിശീലനത്തിന് പോയ സമയം വീട്ടിൽ നിന്നിറങ്ങിയ കവിത ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക  വിവരം. കവിതയുടെ മരണം ട്രെയിനിടിച്ചതിനെതുടർന്നാണെന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പോലീസ് സർജൻ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

ആത്മഹത്യയാണെന്നുറപ്പാക്കിയ പോലീസ് യുവ ഭർതൃമതിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താൻ ഹൊസ്ദുർഗ് പോലീസ്   സബ്് ഇൻസ്പെക്ടർ, കെ. പി. സതീശിന്റെ  നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള കവിതയുടെ മൃതദേഹം, രാജസ്ഥാനിൽ നിന്ന് ബന്ധുക്കളെത്തിയ ശേഷം വിട്ട് നൽകുമെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട്ടെത്തുന്ന കവിതയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴിയെടുക്കും.

LatestDaily

Read Previous

മലബാർ വാർത്ത പത്രത്തിനെതിരെ ബോബി ചെമ്മണ്ണൂരിന്റെ 10 കോടിയുടെ വക്കീൽ നോട്ടീസ്

Read Next

ദേവദാരു പൂവും നഗരസഭ ഉദ്യോഗസ്ഥരും