ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: വ്യാജ രേഖകളുണ്ടാക്കി സ്വത്ത് തട്ടിയെടുത്തുവെന്ന പരാതിയിൽ പരാതിക്കാരന്റെ ഭാര്യയും മകളുമടക്കം 5 പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സ്. തൃക്കരിപ്പൂർ എളമ്പച്ചി മൈതാനിയിലെ തസ്ലീമ ഹൗസ്സിൽ ഏ. ജി. അബ്ദുൾ അസീസാണ് പരാതിക്കാരൻ. തൃക്കരിപ്പൂർ പൂച്ചോലിൽ അബ്ദുൾ അസീസിന്റെ ഉടമസ്ഥതയിലുള്ള ഏഴെ മുക്കാൽ സെന്റ് സ്ഥലം അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തുവെന്നാണ് പരാതി.
ഭാര്യ അലീമ. എം. ടി. പി, മകൾ തസ്ലീമ. എം. ടി. പി, സി. പി. ഗോവിന്ദൻ, എം. വി. ബാലൻ, പി. അമ്പാടി എന്നിവർക്കെതിരെയാണ് ഇദ്ദേഹം ചന്തേര പോലീസിൽ പരാതി കൊടുത്തത്. ഭാര്യയും മകളും ചേർന്ന് മറ്റുള്ളവരുടെ സഹായത്തോടെ തൃക്കരിപ്പൂർ റജിസ്ട്രാർ ഒാഫീസിൽ ആധാരം റജിസ്റ്റർ ചെയ്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്നാണ് അബ്ദുൾ അസീസ് ആരോപിക്കുന്നത്.
നികുതിയടക്കുന്നതിന്റെ രേഖകളും സ്വന്തം പേരിൽ നിന്ന് മാറ്റിയെന്ന് ഇദ്ദേഹം പരാതിയിൽ പറഞ്ഞു. 2007 ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. അബ്ദുൾ അസീസിന്റെ പരാതിയിൽ ഭാര്യയും മകളുമടക്കമുള്ള 5 പേർക്കെതിരെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസ്സെടുത്തത്.