കെ. റെയിൽ സർവ്വേ തടസ്സപ്പെടുത്തിയതിന് കേസ്സ്

നീലേശ്വരം: നീലേശ്വരം പള്ളിക്കരയിൽ കെ. റെയിൽ പദ്ധതി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിന് 5 പേർക്കെതിരെ നീലേശ്വരം പോലീസ് കേസ്സെടുത്തു. കേരള സർക്കാരിന്റെ അർധവേഗ റെയിൽ പദ്ധതിയായ കെ. റെയിൽ പദ്ധതിയുടെ സ്ഥലം അടയാളപ്പെടുത്തിയ ഉദ്യോഗസ്ഥരെയാണ് പരിസ്ഥിതി പ്രവർത്തകരെന്ന്  അവകാശപ്പെട്ടെത്തിയ ഒരു സംഘം തടഞ്ഞത്.

വി. വി. രാജേന്ദ്രൻ ഐങ്ങോത്ത്, വിനയൻ പി. കെ. അജാനൂർ, കലാധരൻ കുഞ്ഞാലിൻ കീഴിൽ, പി. കൃഷ്ണൻ ഹരിപുരം, പി. വി.  മോഹനൻ പള്ളിക്കര എന്നിവർക്കെതിരെയാണ് കെ. റെയിൽ പദ്ധതി പ്രവർത്തനം തടസ്സപ്പെടുത്തിയതിന് നീലേശ്വരം പോലീസ് കേസ്സെടുത്തത്. നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിന്  സമീപത്ത് കെ. റെയിൽ പദ്ധതിക്ക് സ്ഥലം മാർക്ക് ചെയ്യാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാരും തടഞ്ഞിരുന്നു. പുതുതായുണ്ടാക്കിയ അലൈൻമെന്റിലൂടെ പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂൾ ഇല്ലാതാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

LatestDaily

Read Previous

ഉണ്ണിത്താൻ എം.പിയെ ട്രെയിനിൽ കയ്യേറ്റത്തിന് ശ്രമിച്ച കേസിൽ എൻ. എ. നെല്ലിക്കുന്നിന്റെ മൊഴിയെടുത്തു

Read Next

നഗരത്തിൽ പിടിച്ചുപറി, മൂന്നംഗ സംഘം അറസ്റ്റിൽ