കാണാതായ യുവാവിനെ എറണാകുളത്ത് കണ്ടെത്തി, കോടതിയിൽ ഹാജരാക്കി

കാഞ്ഞങ്ങാട്: കാണാതായ 19 കാരനെ എറണാകുളത്ത് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പൊയിനാച്ചി സ്വദേശിയായ യുവാവിനെയാണ് മേൽപ്പറമ്പ പോലീസ് എറണാകുളത്ത് കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് യുവാവിനെ കാണാതായത്.

സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തി കണ്ടെത്തുകയായിരുന്നു. കൊല്ലം സ്വദേശിനിയും ഗോവയിൽ താമസിക്കുന്ന യുവതിയുമായി സോഷ്യൽമീഡിയയിൽ പരിചയപ്പെട്ട യുവാവ് വീടുവിടുകയായിരുന്നു.

മേൽപ്പറമ്പ പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ ഹാജരാക്കിയ യുവാവ് വീട്ടുകാർക്കൊപ്പം പോയി. യുവതിയെ കാണാതായത് സംബന്ധിച്ച് പരാതിയില്ലാത്തതിനാൽ വിട്ടയച്ചു.

Read Previous

റെയിൽവെ പ്ലാറ്റ്ഫോമിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം

Read Next

നാപ്ടോൾ വ്യാപാര ശൃംഖലയുടെ പേരിൽ സമ്മാനത്തട്ടിപ്പ്