ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: വിദേശത്ത് ജോലി ചെയ്യുന്ന യുവാവുമായി ഒന്‍പതുമാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ നിന്നെത്തി സ്വന്തം വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂർ മമ്പലം സുരഭി നഗര്‍ ചങ്ങല ഗെയ്റ്റിന് സമീപം താമസിക്കുന്ന എ.വിപിനയുടെ 23, മൃ തദേഹമാണ് സ്വന്തം വീട്ടുകിണറ്റില്‍ നാട്ടുകാർ കണ്ടത്.
രാമന്തളി കുന്നരുവിലെ ഭര്‍തൃഗൃഹത്തില്‍നിന്നും ഇന്നലെ ഉച്ചയോടെയാണ് വിപിന സുരഭി നഗറിലെ സ്വന്തം വീട്ടിലെത്തിയത്.തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയ അമ്മ രോഹിണി മകൾ എത്തിയ വിവരമറിഞ്ഞ് അന്വേഷിച്ചപ്പോൾ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് വീട്ടുകിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ്പയ്യന്നൂര്‍ ഫയർസ്റ്റേഷനിൽ നിന്നും എത്തിയ രക്ഷാസേനയാണ് മൃതദേഹം കിണറ്റില്‍നിന്നും പുറത്തെടുത്തത്. യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധു പോലീസിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.ബാങ്ക് കോച്ചിംഗ് ക്ലാസിന് പോയിരുന്ന വിപിന യുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ് വിധേയമാക്കും. യുവതിയുടെ ബന്ധുക്കളുടെയും ഭർതൃവീട്ടുകാരുടെയും മൊഴിയെടുക്കാൻ പോലീസ് ശ്രമം തുടങ്ങി.
ഒന്‍പതുമാസം മുമ്പായിരുന്നു സുരഭി നഗറിലെ എ.വിജയന്റേയും രോഹിണിയുടേയും മകളായ വിപിനയും വിദേശത്ത് ജോലിചെയ്യുന്ന രാമന്തളി കുന്നരു സ്വദേശി സരിനുമായുള്ള വിവാഹം. വിജിന, രജിന എന്നിവർ വിപിനയുടെ സഹോദരിമാരാണ്. പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.