ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോഴിക്കോട് ആര്യസമാജത്തിൽ മതം മാറി വിവാഹിതയായ യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെതുടർന്ന് ഭർത്താവിനൊപ്പം പോയി. ബഡൂർ ചെമ്മരങ്കയത്തെ ജിംന ജോസഫാണ് 23, ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ കോഴിക്കോട് മുക്കം സ്വദേശി ശരത്തിനൊപ്പം പോയത്.
ചിറ്റാരിക്കാൽ പോലീസാണ് ജിംന ജോസഫിനെ കോടതിയിൽ ഹാജരാക്കിയത്. കോഴിക്കോട് ആര്യ സമാജത്തിൽ മതം മാറിയ ശേഷം ശരത്തുമായി വിവാഹം നടത്തിയതായി ജിംന ജോസഫ് മൊഴി നൽകി. ജിംനയുടെ മൊഴി രേഖപ്പെടുത്തിയ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയായിരുന്നു.
ബംഗളൂരുവിൽ ബാങ്ക് ഒാഫ് ബറോഡയിലെ കസ്റ്റമർ കെയർ ജീവനക്കാരിയായ ജിംന, കഴിഞ്ഞ 10 ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനായി മകളെ പിതാവ് ജോസഫ് നീലേശ്വരം റെയിൽവെ സ്റ്റേഷനിലെത്തിച്ചിരുന്നു. ബംഗളൂരുവിലേക്ക് പോകുന്നതിന് പകരം ശരത്തിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട്ടെക്ക് വണ്ടി കയറിയ ജിംന, ഇവിടെ കാത്തു നിന്ന ശരത്തിനൊപ്പം പോവുകയായിരുന്നു.
മോട്ടോർ ബൈക്കിൽ കൂട്ടിക്കൊണ്ട് പോയി ബന്ധുവീട്ടിൽ പാർപ്പിച്ച ശേഷം ആര്യസമാജത്തിലെത്തിച്ച് മതപരിവർത്തനം നടത്തി വിവാഹിതയാവുകയും ചെയ്തു. പിന്നീട് പോലീസ് ആവശ്യപ്പെട്ടതു പ്രകാരം ചിറ്റാരിക്കാൽ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
മകളെ കോടതിയിൽ ഹാജരാക്കിയതറിഞ്ഞ് ജിംനയുടെ മാതാപിതാക്കളും സഹോദരനും നിറകണ്ണുകളോടെ കോടതിയിലെത്തി. തങ്ങൾക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന മാതാപിതാക്കളുടെ സങ്കടം കേൾക്കാൻ മജിസ്ട്രേറ്റ് തയ്യാറായി. തങ്ങളെ വേണ്ടാത്ത മകളെ തങ്ങൾക്കും വേണ്ടെന്നവർ തൊഴുകൈയ്യോടെ പറഞ്ഞു.