മുഖ്യമന്ത്രിക്ക് മമ്പറത്ത് കരിങ്കൊടി കാട്ടി

തലശേരി:   പിണറായിലെ വീട്ടിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുന്നതിനിടയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മമ്പറം പടിഞ്ഞിറ്റാമുറിയിൽ ഇന്ന് രാവിലെ എട്ടോടെയാണ് പ്രതിഷേധം നടന്നത്.    കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിനെതിരെയായിരുന്നു കരിങ്കൊടി   .

റോഡരികിൽ നിന്നും പൊടുന്നനെ റോഡിലിറങ്ങിയ പ്രവർത്തകർ കൈയ്യിൽ കരുതിയ കരിങ്കൊടി വീശുകയായിരുന്നു.രണ്ട് പേർ മുഖ്യമന്ത്രിയുടെ കാറിന് പിന്നാലെ കരിങ്കൊടി വീശി ഏതാനും മീറ്റർ  ദൂരം ഓടി.  എന്നാൽ അകമ്പടി പോലീസിൽ നിന്നും പ്രതികരണങ്ങൾ ഉണ്ടായില്ല. 

വാഹനവ്യൂഹം നിർത്താതെ പോയി. സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

Read Previous

ഓൺലൈൻ ചതിയിൽ 74കാരന് 16 ലക്ഷം പോയി

Read Next

സി.പി.എം- കണ്ണൂർ ജില്ലാ സമ്മേളനം, സ്വർണ്ണക്കടത്ത് -ക്വട്ടേഷേൻ സംഘങ്ങൾ പാർട്ടിക്ക് ദോഷം ചെയ്തു