ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയായ കെഎസ്ടിപി റോഡിൽ അധികൃതരുടെ വിലക്കിന് യാതൊരു വിലയും കൽപ്പിക്കാതെ വലിയ ചരക്ക് ലോറികൾ പഴയപടിയിൽ തന്നെ ഒാട്ടം തുടരുന്നു.
കോട്ടച്ചേരി ജംഗ്ഷനിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായിരുന്നു രണ്ട് ദിവസം മുമ്പ് ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂർണമായും ദേശീയ പാതയിലൂടെ കടത്തി വിടാൻജില്ല വികസന സമിതി യോഗത്തിൽ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ തീരുമാനമെടുത്തത്. തീരുമാനമെടുത്ത അന്ന് രാത്രി തന്നെ ടാങ്കറടക്കമുള്ള വലിയ വാഹനങ്ങൾ ഈ റോഡ് വഴിയാണ് കടന്ന് പോയത്.
നേരത്തെ കെ.എസ്.ടി.പി റോഡിലൂടെ ചീറിപ്പായുന്ന വലിയ വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല. വലിയ വാഹനങ്ങൾ കടന്ന് പോകുന്നതുമൂലം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിച്ചിരുന്നു.
കാഞ്ഞങ്ങാട് സൗത്തി ൽ നിന്ന് കാസര്‍കോട്ടേക്ക് കെ.എസ്.ടി.പി റോഡ് നിർമാണം പൂര്‍ത്തിയായതോടെയാണ് കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങള്‍ നഗരത്തിലൂടെ കടന്നുപോകാൻ തുടങ്ങിയത്. അമിത വേഗതയും അപകടങ്ങൾക്ക് കാരണമായിരുന്നു. ദേശീയപാതകളിൽ മാത്രം പോകാൻ അനുമതിയുള്ള ഗ്യാസ് ടാങ്കർ ലോറികൾ, രാസവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തുടങ്ങിയ വലിയ വാഹനങ്ങൾ ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് ചീറിപ്പായുന്നത്.
വാഹനനിയന്ത്രണത്തിന് കാഞ്ഞങ്ങാട് സൗത്തിലും കാസർകോട് പ്രസ്ക്ലബ് ജങ്‌ഷനിലും ഹോംഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ദേശീയപാതയിലെ വളവുകളും കടന്നുപോകാൻ കൂടുതൽ സമയമെടുക്കുന്നതുമാണ് വാഹനങ്ങളെ ഈ വഴിക്ക് ആകർഷിക്കുന്നത്. രാത്രിയും പുലർച്ചെയും മീൻവണ്ടികളാണ് പ്രശ്നം. ഭൂരിഭാഗവും മാലിന്യം തുറന്നുവിട്ടാണ് യാത്ര. മലിനജലം റോഡിലേക്ക് ഒഴുക്കും. ആംബുലൻസ് പോലും നഗരത്തിലെ കുരുക്കിൽപെടുന്നുവെന്ന് ഡ്രൈവർമാർക്ക് പരാതിയുണ്ട്.