കുളത്തിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ചെറുവത്തൂർ:  ചെറുവത്തൂർ റെയിൽവെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പുരുഷനെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ചെറുവത്തൂർ റെയിൽവെ കുളത്തിൽ 60 കഴിഞ്ഞ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുടിയും താടിയും നീട്ടിവളർത്തി കടും നീലയിൽ കറുപ്പ് നിറമുള്ള ലുങ്കി ധരിച്ച നിലയിലായിരുന്നു മൃതദേഹം. കുളക്കരയിൽ നിന്നും ചുവന്ന നിറത്തിലുള്ള ഷർട്ടും കണ്ടെത്തി. ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം ചെറുവത്തൂരിലും പരിസര പ്രദേശങ്ങളിലും ആക്രി സാധനങ്ങൾ പെറുക്കി നടന്നയാളുമായി മൃതദേഹത്തിന് മുഖസാദൃശ്യമുള്ളതായി സൂചനയുണ്ട്. പരേതനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ചന്തേര പോലീസ് സ്റ്റേഷനിലെ  0467-2210242 നമ്പറിൽ ബന്ധപ്പെടണമെന്ന് ചന്തേര പോലീസ് അറിയിച്ചു.

Read Previous

വിലക്കിന് പുല്ല് വില;വാഹനയോട്ടം പഴയപടി തന്നെ

Read Next

പുലിയന്നൂർ ജാനകി വധത്തിന് നാലാണ്ട്, കോടതി നടപടികൾ അനന്തമായി നീളുന്നു