ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: വിദേശത്തേക്ക് വിസ വാഗ്ദാനം നൽകി ഡോക്ടറുടെ 13 ലക്ഷം തട്ടിയെടുത്ത വിരുതൻ പിടിയിൽ. വിവിധ സ്ഥലങ്ങളിൽ മേൽവിലാസങ്ങൾ മാറ്റി താമസിച്ചു വരികയായിരുന്ന ഫരീദബാദ് സ്വദേശി ആൻഡ്രിയാസ് കെ.മസിയെയാണ് 41, പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ എസ്.ഐ, പി. വിജേഷ്, എ.എസ്.ഐ, .എ.ജി. അബ്ദുൾ റൗഫ് സിവിൽ പോലീസ് ഓഫീസർ പി.കെ.വിജിത്ത് എന്നിവരടങ്ങിയ സംഘം മുംബെ ബൈക്കുളയിലെ ഫ്ലാറ്റിൽ പിടികൂടിയത്.
കാങ്കോൽ കുണ്ടയം കൊവ്വൽ കാവേരി ഹൗസിൽ ആയുർവേദ ഡോക്ടർ നിധിൻ കണ്ണന്റെ 32, പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. 2019 ൽ അന്തമാൻ നിക്കോബാർ ദ്വീപിൽ ആയൂർവേദ ഡോക്ടറായി പഠനം നടത്തുന്ന കാലത്ത് വിദേശ റിക്രൂട്ടിംഗ് കോച്ചിം ഗ് ക്ലാസ് സ്ഥാപനം നടത്തുന്ന ആൻഡ്രിയാസിന് 2019 നവമ്പർ 12 നും 20നുമിടയിൽ ബാങ്ക് വഴിയും മറ്റും തവണകളായി ആസ്ട്രേലിയൻ വിസക്കു വേണ്ടി 13 ലക്ഷം രൂപ നൽകിയിരുന്നുവെന്നും പിന്നീട് വിസയോ കൊടുത്ത പണം തിരിച്ചുനൽകുകയോ ചെയ്യാതെ കബളിപ്പിച്ചുവെന്നുമാണ് പരാതി.
ഇതിനിടെ ജമ്മു കാശ്മീരിൽ ജോലി ചെയ്യുന്ന ഡോ. നിധിൻ കണ്ണൻ പയ്യന്നൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലെടുത്ത കേസിൽ പ്രതിയെ മുംബെയിൽ പിടികൂടി പയ്യന്നൂരിലെത്തിക്കുകയായിരുന്നു. ബിഹാർ സ്വദേശിനിയായ ഭാര്യയെ നാട്ടിൽ പറഞ്ഞ് വിട്ട് മുംബെയിലെ ഫ്ലാറ്റിൽ ഇൻഡോ-അമേരിക്കൻ ഫൗണ്ടേഷന്റെ കോഓഡിനേറ്ററെന്ന നിലയിൽ മറ്റൊരു ഓൺലൈൻ തട്ടിപ്പുമായി പ്രവർത്തിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മേൽവിലാസം മാറി മാറി താമസിച്ചു വന്ന പ്രതിയെ കണ്ടെത്താൻ പോലീസ് സംഘം ഏറെ പ്രയാസപ്പെട്ടു