സുൽത്താൻ ജ്വല്ലറി കേസ് പ്രതി അറസ്റ്റിൽ

കാസർകോട്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും  2.88 കോടി രൂപയുടെ വജ്രാഭരണ ങ്ങൾ  തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കർണ്ണാടക ബണ്ട്വാൾ ബിസി റോഡിലെ അബ്ദുൾ ഖാദറിന്റെ മകനും, സുൽത്താൻ ഗോൾഡിന്റെ അസിസ്റ്റന്റ് സെയിൽസ് മാനേജരുമായ ഇമ്രാൻ ഷാഫിയെയാണ് 36, കാസർകോട്   ഡിവൈഎസ്പി,  പി. ബാലകൃഷ്ണൻ നായർ അറസ്റ്റ് ചെയ്തത്.

കർണ്ണാടകയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ്  പ്രതി പിടിയിലായത്. പ്രതിയെ ഇന്ന് കാസർകോട് മജിസ്ത്രേട്ട് കോടതി യിൽ ഹാജരാക്കും.  ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും.

അന്വേഷണ സംഘത്തിൽ കാസർകോട്  പോലീസ് ഇൻസ്പെക്ടർ, അജിത്  എസ്ഐ, ജനാർദ്ദനൻ, നാരായണൻ നായർ. രഞ്ജിത്ത്. ഏഎസ്ഐ, ലക്ഷ്മി നാരായണൻ, വിജയൻ , മോഹനൻ  സിവിൽ പോലീസുദ്യോഗസ്ഥരായ ശിവകുമാർ, രാജേഷ്, ഓസ്റ്റിൻ തമ്പി എന്നിവരുണ്ടായിരുന്നു

Read Previous

സിപിഎം പുതിയ ജില്ലാ സിക്രട്ടറിയെ തേടുന്നു, ആരായിരിക്കും…?

Read Next

വിസ തട്ടിപ്പ്: ഫരീദാബാദ് സ്വദേശി പയ്യന്നൂരിൽ പിടിയിൽ