പെരിയ ഇരട്ടക്കൊല ; മുൻ എംഎൽഏ അടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ്

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസയച്ചു. ഡിസംബർ 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാനാണ് നോട്ടീസിൽ നിർദ്ദേശം.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, കെവി ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.

ഡിസംബർ ഒന്നിനാണ് സിബിഐ മുൻ എംഎൽഎ അടക്കം അഞ്ചു സിപിഎം പ്രവർത്തകരെ കേസിൽ പ്രതിചേർത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട സന്ദീപിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമവും സിബിഐ ആരംഭിച്ചിട്ടുണ്ട്.

Read Previous

കണ്ണൂരിലേക്ക് വിദേശ വിമാനങ്ങൾക്ക് അനുമതിനിഷേധിച്ചത് ചർച്ചയാവണം: മന്ത്രി എം. വി ഗോവിന്ദൻ

Read Next

വീടുവിട്ട പ്ലസ്ടു പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു