നഗരസഭയിൽ സിക്രട്ടറിയില്ല; ഒഴിഞ്ഞ് മാറി കെ. വി. സുജാത

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ മാസങ്ങളായി സിക്രട്ടറിയില്ലാത്തതിന്റെ കാരണമാരാഞ്ഞപ്പോൾ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞ് മാറി നഗര മാതാവ് കെ. വി. സുജാത.

നഗരസഭയിൽ ഏഴ് മാസമായി സിക്രട്ടറിയുടെ കസേര ഒഴിഞ്ഞ് കിടക്കുകയാണല്ലോയെന്ന ചോദ്യത്തിന് സിക്രട്ടറിയുണ്ടല്ലോയെന്നായി സുജാത. മുനിസിപ്പൽ എഞ്ചിനീയർക്ക് സിക്രട്ടറിയുടെ ചുമതലയുള്ളതല്ലെ, സിക്രട്ടറിയില്ലല്ലോയെന്നാരാഞ്ഞപ്പോൾ മറുപടി പറഞ്ഞില്ല. നാല് മാസമായാണ് സിക്രട്ടറിയില്ലാത്തതെന്ന് ചെയർപേഴ്സൺ തിരുത്തി.

Read Previous

ജില്ലാശുപത്രി പരിസരം മാലിന്യ കൂമ്പാരം; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒ.പി.

Read Next

കണ്ണൂരിലേക്ക് വിദേശ വിമാനങ്ങൾക്ക് അനുമതിനിഷേധിച്ചത് ചർച്ചയാവണം: മന്ത്രി എം. വി ഗോവിന്ദൻ