പതിനേഴുകാരിയെ തേടി രാജപുരം പോലീസ് ശിവകാശിയിലേക്ക്

രാജപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ തേടി പോലീസ്  തമിഴ്നാട്ടിലേക്ക്,ബളാന്തോട് ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ 17 കാരിയായ വിദ്യാർത്ഥിനിയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. തമിഴ്നാട് സ്വദേശിയുമായി പെൺകുട്ടിക്ക് ചാറ്റിംഗ് ബന്ധമുണ്ടെന്ന സൂചനയെത്തുടർന്നാണ് പോലീസ് തമിഴ്നാട് ശിവകാശിയിലേക്ക് പോയത്.

രാവിലെ സ്കൂളിലേക്ക് പോയ കുട്ടി വൈകീട്ട് തിരിച്ചെത്താത്തതിനെതുടർന്ന് രാജപുരം പോലീസ് കേസ്സെടുത്ത്  നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ തലശ്ശേരിയിൽ നിന്ന് ലഭിച്ചതിന് ശേഷം  പിന്നീട് മൊബൈൽ ഫോൺ സ്വിച്ചോഫിലാണ്.

Read Previous

എസ്്ഡിപിഐ. പ്രവർത്തകന്റെ വീട്ടിൽ ഇഡി റെയ്ഡ്

Read Next

വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് വരും