പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ ഒാട്ടോ തൊഴിലാളികൾ ഉപരോധിച്ചു

കാലിക്കടവ്: പിലിക്കോട് തോട്ടം ഗെയ്റ്റ് മുതൽ പടന്ന ഗണേശ്മുക്ക് വരെയുള്ള റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഒാട്ടോ തൊഴിലാളികൾ പി. ഡബ്്ള്യു ഡി അസ്റ്റന്റ് എഞ്ചിനീയറെ ഉപരോധിച്ചു. തോട്ടം ഗെയ്റ്റ്–ഗണേശ്മുക്ക് റോഡിന് ജില്ലാ പഞ്ചായത്ത് 2 കോടി അനുവദിച്ചതിന്റെ ഭാഗമായി കരാറേൽപ്പിച്ചിരുന്നുവെങ്കിലും, ഇതുവരെ റോഡ് നിർമ്മാണമാരംോഭിച്ചിട്ടില്ല.

ഇതിൽ പ്രതിഷേധിച്ചാണ് ഒാട്ടോ തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കാലിക്കടവിലെ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറെ ഉപരോധിച്ചത്.

റോഡിന്റെ കരാർ ഏറ്റെടുത്തത് കാസർകോട് സ്വദേശിയാണ്. റോഡ് നിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ കരാറുകാരന്റെ വീട് ഉപരോധിക്കുമെന്നും ഒാട്ടോ തൊഴിലാളി യൂണിയൻ മുന്നറിയിപ്പ് നൽകി. ഉപരോധത്തിന് സിഐടിയു ഒാട്ടോ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി. വി. വിനോദ് നേതൃത്വം നൽകി.

Read Previous

കുറ്റിക്കാട്ടിൽ അഴുകിയ പുരുഷ മൃതദേഹം

Read Next

വാഹനങ്ങളുടെ അമിത വേഗതയും അപകട മരണങ്ങളും നാടിന്റെ സ്വൈര്യം കെടുത്തുന്നു