കോയാപ്പള്ളിക്ക് മുൻവശം പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു

കാഞ്ഞങ്ങാട്: വാഹനാപകടങ്ങൾ പതിവായ അതിഞ്ഞാൽ കോയാപ്പള്ളി പരിസരത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു.

കഴിഞ്ഞ ദിവസം വിദ്യാർത്ഥി വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തെതുടർന്ന് നാട്ടുകാരുടെയും കോയാപ്പള്ളി കമ്മിറ്റി ഭാരവാഹികളുടെയും ഇടപെടലിനെതുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ച ശേഷമാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ഇന്ന് മുതൽ പോലീസുദ്യോഗസ്ഥനെ നിരീക്ഷണത്തിനായി സ്ഥലത്ത് നിയമിച്ചിട്ടുണ്ട്.

Read Previous

രേഷ്മ തിരോധനക്കേസിൽ നുണപരിശോധനയ്ക്ക് അനുമതി

Read Next

അനുജന്റെ വീട് തകർത്ത ജ്യേഷ്ഠനെതിരെ കേസ്സ്