സ്ക്കൂട്ടറിടിച്ച വിദ്യാർത്ഥിയെ കെഎസ്ഇബിയുടെ ജീപ്പുമിടിച്ചു

മിജ്്വാദിൻെറ മരണ കാരണം തലക്കേറ്റ പരിക്ക്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ഇന്നലെ ഉച്ചയ്ക്ക് അതിഞ്ഞാൽ കോയപ്പള്ളിക്ക് മുൻവശം സ്ക്കൂട്ടറിടിച്ച് പരിക്കേറ്റ ഇക്ബാൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി മിജ്്വാദിനെ എതിരെ വന്ന ജീപ്പും തലയ്ക്കിടിച്ചു. കെഎസ്ഇബി കരാറടിസ്ഥാനത്തിൽ വാടകക്കെടുത്ത ജീപ്പാണ് മിജ്്വാദിന്റെ തലയ്ക്കിടിച്ചത്. മരണകാരണം തലക്കേറ്റ പരിക്കാണ്.

കോയപ്പള്ളിക്കുളത്തിൽ കൂട്ടുകാരനോടൊപ്പം കുളിക്കാനെത്തിയ മിജ്്വാദ് 14,കുളിക്കുന്നതിനിടയിൽ പള്ളിക്ക് മുൻവശമുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോയതായിരുന്നു. കുളിക്കാൻ വരുമ്പോൾ ധരിച്ചിരുന്ന വസ്ത്രം കുളക്കരയിൽത്തന്നെ ഉണ്ടായിരുന്നു. അപകടം നടക്കുമ്പോൾ ബർമൂഡയായിരുന്നു ധരിച്ചിട്ടുണ്ടായിരുന്നത്. മിഠായി വാങ്ങി തിരിച്ച് വരുമ്പോഴായിരുന്നു ബൈക്കും,  തുടർന്ന് ജീപ്പും മിജ്്വാദിനെ ഇടിച്ചു തെറിപ്പിച്ചത്.

തലക്ക് മാരകമായി പരിക്കേറ്റ മിജ്്വാദ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു. ഇതേ സ്ഥലത്ത് തന്നെ 41 ദിവസം മുമ്പായിരുന്നു റോഡ് മുറിച്ച് കടക്കുമ്പോൾ ചുള്ളിക്കരയിലെ ബിജു–സ്മിത ദമ്പതികളുടെ മകൻ ഹോളിഫാമിലി ഹൈസ്കൂൾ എട്ടാം തരം വിദ്യാർത്ഥി ആഷിൽ കൊല്ലപ്പെട്ടത്.

സമാന രീതിയിൽ തന്നെയായിരുന്നു ആഷിലിന്റെയും ദാരുണ മരണം. ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് അപകടം സംഭവിച്ച ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ ശേഷമാണ് മിജ്്വാദിനെ തിരിച്ചറിഞ്ഞത്.

തിരിച്ചറിയാൻ വൈകിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. അപകട സമയം സ്ഥലത്തുണ്ടായിരുന്ന ഒാട്ടോ ഡ്രൈവർ ഹനീഫയാണ് മിജ്്വാദിനെ മൻസൂർ ആശുപത്രിയിലെത്തിച്ചത്. പെരിയ സ്വദേശി ശരത്തിന്റെ ബൈക്കാണ് മിജ്്വാദിനെ ആദ്യം ഇടിച്ചത്. ബൈക്കോടിച്ച ശരത് പരിക്കുകളോടെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read Previous

പോലീസുദ്യോഗസ്ഥന്റെ ആത്മഹത്യ പ്രതിശ്രുത വധുവിന്റെ ഫോൺ വിളി മൂലം

Read Next

പള്ളിമതിൽ ഇടിഞ്ഞു വീണ് യുവാവിന് സാരമായി പരിക്കേറ്റു