സംശയരോഗം ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല നടന്നത് ബേഡകം പോലീസ് അതിർത്തിയിലെ പെർലടുക്കയിൽ∙  ഭർത്താവ് പോലീസ് പിടിയിൽ

ബേഡകം: ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ പെർലടുക്കയിൽ സംശയരോഗം മൂലം ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ മണിക്കൂറുകൾക്കകം ബേഡകം ഐപി, കാസർകോട് റെയിൽവെ സ്റ്റേഷനിൽ നിന്നും പിടികൂടി. ഇന്ന് പുലർച്ചെയാണ് പെർലടുക്കത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉഷയെ 40, ഭർത്താവ് പെർലടുക്കത്തെ നാരായണന്റെ മകൻ അശോകൻ വെട്ടിക്കൊന്നത്.

ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരിക്കുന്ന അശോകൻ ഭാര്യയെ കൊന്ന ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ദാമോദരൻ പ്രതിയെ കാസർകോട് റെയിൽവെ സ്റ്റേഷനിൽ  പിടികൂടിയത്. അശോകനോടൊപ്പം മാലയിട്ട അയ്യപ്പഭക്തർ രാവിലെ ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് വന്നപ്പോഴാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. ഇതേ തുടർന്ന് വിവരം ബേഡകം പോലീസ് സ്റ്റേഷനിൽ അറിയിച്ചു.  പിന്നാലെ സ്ഥലത്തെത്തിയ ബേഡകം പോലീസ് ഉഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ ശരീരമാസകലം വെട്ടേറ്റ പരിക്കുകളുണ്ട്.

ഭാര്യാഭർത്താക്കൻമാർ സ്ഥിരമായി വഴക്കുണ്ടാക്കുന്നവരാണെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയും വീട്ടിനുള്ളിൽ നിന്നും പരിസരവാസികൾ ബഹളം കേട്ടിരുന്നു.  സംഭവത്തിൽ ബേഡകം പോലീസ് അശോകനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു. പിടിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.  മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉഷയുടെ ശരീരത്തിൽ അമ്പതിലേറെ വെട്ടുകളുണ്ട്.

LatestDaily

Read Previous

ലോട്ടറിത്തട്ടിപ്പിൽ പെരിയ സ്വദേശിക്ക് 2.94 ലക്ഷം നഷ്ടപ്പെട്ടു

Read Next

ബസ്സും കാറും കൂട്ടിയിടിച്ച് അതിഞ്ഞാൽ യുവതി മരിച്ചു