സിബിഐ നടപടി നീതിപൂർവ്വമല്ല: കെ.വി. കുഞ്ഞിരാമൻ

ഉദുമ: പെരിയ ഇരട്ടക്കൊലക്കേസ്സിൽ തന്നെ സിബിഐ പ്രതി ചേർത്തത് നീതിപൂർവ്വമായ നടപടിയല്ലെന്ന് ഉദുമ മുൻ എംഎൽഏ, കെ.വി. കുഞ്ഞിരാമൻ. കൊലക്കേസ് പ്രതിയെ മോചിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും, അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം  പറഞ്ഞു.

തനിക്കെതിരെയുള്ള കേസ്സിനെ നിയമപരമായി നേരിടുമെന്നും, കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ എംഎൽഏ പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ പുതിയ കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് കെ.വി. കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇരട്ടക്കൊലക്കേസിൽ കുഞ്ഞിരാമനെ 20-ാം  പ്രതിയായാണ് സിബിഐ ഉൾപ്പെടുത്തിയത്. കുഞ്ഞിരാമനെ തൽക്കാലം  അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സിബിഐ തന്നെ കൊച്ചി സിബിഐ കോടതിയിൽ ഹരജി നൽകി.

Read Previous

തല തിരിഞ്ഞ വിജ്ഞാനം

Read Next

കാഞ്ഞങ്ങാട് ഏസിയിൽ ദളിത് പ്രതിനിധിയില്ല; പാർട്ടി നിലപാടിന് വിരുദ്ധം