ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: കാസർകോട് സുൽത്താൻ ഗോൾഡിൽ നിന്ന് കോടികളുടെ വജ്രാഭരണങ്ങൾ മോഷ്ടിച്ച അസിസ്റ്റന്റ് സെയിൽസ് മാനേജർക്കെതിരെ ജ്വല്ലറി മാനേജിങ്ങ് ഡയറക്ടർ നൽകിയ പരാതിയിൽ കാസർകോട് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. കാസർകോട് പുതിയ ബസ് സ്റ്റാന്റിന് സമീപം എംജി റോഡിലുള്ള സുൽത്താൻ ഗോൾഡ് ഇന്റർനാഷണൽ ജ്വല്ലറിയിൽ നിന്നാണ് അസിസ്റ്റന്റ് സെയിൽസ് മാനേജരായ മംഗളൂരു ബീസി റോഡിലെ മുഹമ്മദ് ഫാറൂഖ് വജ്രാഭരണങ്ങൾ മോഷ്ടിച്ചത്.
2021 നവംബർ 27 ന് മുമ്പുള്ള 6 മാസ കാലയളവിലാണ് പലപ്പോഴായി മുഹമ്മദ് ഫാറൂഖ് വജ്രാഭരണങ്ങൾ മോഷ്ടിച്ചത്. 2,88,64,153 രൂപ വില മതിക്കുന്ന വജ്രാഭരണങ്ങളാണ് അസിസ്റ്റന്റ് സെയിൽസ് മാനേജർ കടത്തിക്കൊണ്ടു പോയത്. കോവിഡ് അടച്ചിടലിന് ശേഷം ജ്വല്ലറി തുറന്ന് സ്റ്റോക്കെടുപ്പ് നടത്തിയപ്പോഴാണ് കോടികളുടെ വജ്രാഭരണം കാണാതായെന്ന് ഉടമകൾ കണ്ടെത്തിയത്. ഇതെത്തുടർന്ന് സുൽത്താൻ ഗോൾഡ് ഇന്റർനാഷണൽ മാനേജിങ്ങ് ഡയറക്ടർ കുമ്പള റൗഫ് മൻസിലിലെ അബ്ദുൾ റൗഫിന്റെ പരാതിയിൽ കാസർകോട് പോലീസ് മുഹമ്മദ് ഫാറൂഖിനെതിരെ കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.
കർണ്ണാടക മംഗളൂരു ബീസി റോഡ് സ്വദേശിയായ പ്രതി സംഭവത്തെത്തുടർന്ന് ഒളിവിലാണ്. ഇയാൾ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് സൂചന.