രണ്ടാനച്ഛനെതിരെ മോഷണ പരാതിയുമായി യുവതി

കാഞ്ഞങ്ങാട്: രണ്ടാനച്ഛനെതിരെ യുവതി നൽകിയ  പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ചിത്താരിയിലെ സാലിഹിന്റെ ഭാര്യ എൻ. ജുനൈസയാണ് 24, രണ്ടാനച്ഛനെതിരെ മോഷണക്കുറ്റമാരോപിച്ച് പോലീസിൽ പരാതി കൊടുത്തത്. ചിത്താരി മുക്കൂടുള്ള വീട്ടിൽ ഒക്ടോബർ 21 നാണ് യുവതിയുടെ മൂന്നരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ വളകൾ കാണാതായത്.

കാസർകോട് ആലമ്പാടി സ്വദേശി സത്താറാണ് ജുനൈസയുടെ രണ്ടാനച്ഛൻ. ഇദ്ദേഹം തന്റെ മകനെ പ്രലോഭിപ്പിച്ച് പരാതിക്കാരിയുടെ അനുമതിയില്ലാതെ താക്കോൽ കൈക്കലാക്കി അലമാര തുറന്ന് സ്വർണ്ണവളകൾ മോഷ്ടിച്ചുവെന്നാണ് യുവതിയുടെ പരാതി. 1,20,000 രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. സംഭവ സമയത്ത് ജുനൈസ കുടുംബ സമേതം ആശുപത്രിയിലായിരുന്നു.

Read Previous

സുൽത്താൻ ഗോൾഡ് മോഷണം: സെയിൽസ് മാനേജർ മുങ്ങി

Read Next

രേഷ്മ തിരോധാനത്തിന് പത്തരവർഷം