ഡോക്ടറെ മർദ്ദിച്ച സംഭവം ഏരിയ സമ്മേളനത്തിൽ കത്തിക്കയറി

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ പി.കെ.നിഷാന്ത് ഡോ. സിദ്ധാർത്ഥനെ പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ ക്ഷണിച്ചുവരുത്തി മർദ്ദിച്ച സംഭവം ഇന്നലെ ആരംഭിച്ച സിപിഎം ഏരിയാ സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിക്കൊണ്ടു വന്നു. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ദന്തിസ്റ്റായി ജോലി നോക്കുന്ന ഡോ. സിദ്ധാർത്ഥനെ പി.കെ.നിഷാന്താണ് സംഭവ ദിവസം സ്നേഹത്തിൽ  കുന്നുമ്മൽ പാർട്ടി ഏസി ഓഫീസിൽ വിളിച്ച് രാത്രിയിൽ മുറിയിലിട്ട് മർദ്ദിച്ചത്.

അറിയപ്പെടുന്ന സിപിഎം പരിഭാഷകനും ഡിവൈഎഫ്ഐ ഭാരവാഹിയുമായിരുന്ന ഡോ. സിദ്ധാർത്ഥനെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് തന്നെ, അതും പാർട്ടി ഏസി ഓഫീസിൽ ക്ഷണിച്ചുവരുത്തി മർദ്ദിച്ച സംഭവത്തെ പാർട്ടി അന്ന് ഗൗരവമായെടുക്കാതെ പി.കെ. നിഷാന്തിനെ രക്ഷപ്പെടുത്തുകയാണുണ്ടായതെന്ന് നാലോളം പ്രതിനിധികൾ സമ്മേളനത്തിൽ  ആരോപണമുയർത്തി. കാഞ്ഞങ്ങാട്ട് പുതിയകോട്ടയിലും, കോട്ടച്ചേരിയിലും പ്രവർത്തിക്കുന്ന രണ്ട് കുടുംബശ്രീ ഹോട്ടലുകളുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലല്ലെന്നും വിമർശനമുയർന്നു.

ലേറ്റസ്റ്റിൽ പ്രസിദ്ധീകരിച്ചു വന്ന മറ്റു ചില വാർത്തകൾ മുറുകെപ്പിടിച്ചും പ്രതിനിധികൾ നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചു. ഔഫ് ഏബ്ദുൾ റഹിമാൻ ഫണ്ടും നിലവിലുള്ള ഏസി നേതൃത്വത്തിനെതിരെ  ഏതാനും അംഗങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. ആരോപണങ്ങൾക്കുള്ള മറുപടി ഇന്ന് വിശദീകരിക്കും. ഏരിയാ കമ്മിറ്റി ഭാരവാഹികളെ ഇന്ന് തിരഞ്ഞെടുക്കും.

Read Previous

സിപിഎം ഏരിയാ സെക്രട്ടറിയെ ഇന്നറിയാം

Read Next

പെരുമ്പ കമ്പ്യൂട്ടർ സ്ഥാപനമുടമയുടെ മൃതദേഹം പുഴയിൽ