പെരുമ്പ കമ്പ്യൂട്ടർ സ്ഥാപനമുടമയുടെ മൃതദേഹം പുഴയിൽ

പയ്യന്നൂർ . കാണാതായപയ്യന്നൂർ പെരുമ്പയിലെ കമ്പ്യൂട്ടർ സ്ഥാപന ഉടമ മാതമംഗലം ചെറുവിച്ചേരിയിലെ കെ.രാജഗോപാലിന്റെ 50, മൃതദേഹം പരിയാരം കുറ്റ്യേരി പുഴയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ 30 ന് രാവിലെ പെരുമ്പയിലെ കമ്പ്യൂട്ടർ ഐ.ടി. എക്സ്പ്ലോറിലേക്ക് വീട്ടിൽ നിന്നു പുറപ്പെട്ടതായിരുന്നുവെങ്കിലും സ്ഥാപനത്തിലെത്തിയില്ല തുടർന്ന് ബന്ധുക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണത്തിനിടെ ചെറുവിച്ചേരി പുഴയോരത്ത് ഇന്നലെ രാജഗോപാലിന്റെ ചെരിപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് തളിപ്പറമ്പ് അഗ്നിശമന സേന നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കുറ്റ്യേരി പുഴയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തിയിരുന്നു. പരേതരായ കല്ലറ കുഞ്ഞിരാമൻ നായർ, കാഞ്ഞിരക്കോൽ ഓമന അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ എൻ.വി.രമണി ( ചെറുവിച്ചേരി.). മക്കൾ. റിജുൽ രാജ്, രോഹിത് .സഹോദരങ്ങൾ ജനാർദ്ദനൻ, രാമദാസൻ, തങ്കമണി, പ്രേമലത, തമ്പാൻ, ഗോപിനാഥൻ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

LatestDaily

Read Previous

ഡോക്ടറെ മർദ്ദിച്ച സംഭവം ഏരിയ സമ്മേളനത്തിൽ കത്തിക്കയറി

Read Next

ജില്ലയിലെ ചെങ്കൽപ്പണകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന