ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: സ്ഥിരമായി മദ്യപിച്ചെത്തി മകളോട് അശ്ലീല ഭാഷയിൽ സംസാരിക്കുന്ന പിതാവിനെതിരെ നീലേശ്വരം പോലീസ് പോക്സോ നിയമപ്രകാരം കേസ്സെടുത്തു. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്താംതരം വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസ്. സ്ഥിര മദ്യപാനിയായ 47 കാരനാണ് നിത്യവും മദ്യപിച്ചെത്തി മകളോട് അശ്ലീല ഭാഷയിൽ സംസാരിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുകൊണ്ടിരുന്നത്.
പിതാവിന്റെ മദ്യപാനം മൂലം വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി പെൺകുട്ടി പോലീസിനോട് പരാതി പറഞ്ഞിരുന്നു. പരാതിയന്വേഷിക്കാനെത്തിയ പോലീസിനോട് വിദ്യാർത്ഥിനി പിതാവിന്റെ സ്വഭാവം തുറന്നുപറഞ്ഞതോടെയാണ് നീലേശ്വരം പോലീസ് 47കാരനെതിരെ പോക്സോ ചുമത്തി കേസ്സെടുത്തത്. പോക്സോ, ഐപിസി 354 സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകളുപയോഗിച്ചാണ് മകളെ ശല്യം ചെയ്ത പിതാവിനെതിരെ നീലേശ്വരം പോലീസ് കേസ്സെടുത്തത്.
പ്രതിയെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നിർദ്ദേശപ്രകാരം എസ്ഐ. ഇ. ജയചന്ദ്രൻ കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രതി വീട്ടിൽ ഭാര്യയെ മർദ്ദിക്കുന്നതും മകളോട് അശ്ലീല ഭാഷയലിൽ സംസാരിക്കുന്നതും പതിവാണ്. പിതാവിന്റെ ശല്യം മൂലം പഠിക്കാൻ കഴിയാതെ വന്നപ്പോഴാണ് മകൾ ഗത്യന്തരമില്ലാതെ പോലീസിനെ സമീപിച്ചത്.