സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയിലേക്ക് മല്‍സരിച്ച ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരാജയം

അഡ്വ.രാജ്‌മോഹന്‍ വീണ്ടും സെക്രട്ടറി; എം.രാഘവന്‍ സെക്രട്ടറി സ്ഥാനത്തേക്ക് രാജ്‌മോഹൻെറ പേര് നിര്‍ദ്ദേശിച്ചു

കാഞ്ഞങ്ങാട്: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തില്‍ 21 അംഗ ഏരിയ കമ്മിറ്റിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ച ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ പരാജയപ്പെട്ടു. എന്നാല്‍ മികച്ച വോട്ടുകളാണ് മല്‍സരിച്ചവര്‍ക്ക് ലഭ്യമായത്.

കാഞ്ഞങ്ങാട് സൗത്ത് ലോക്കല്‍ സെക്രട്ടറി ശബരീഷ്, ഡിവൈഎഫ്‌ഐ നേതാവ് രതീഷ് നെല്ലിക്കാട്ട്, ആദിവാസി ക്ഷേമസമിതി നേതാവ് അത്തിക്കോത്ത് രാജന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവും നഗരസഭ കൗണ്‍സിലറുമായ പള്ളിക്കൈ രാധാകൃഷ്ണന്‍ എന്നിവരാണ് ഔദ്യോഗിക പാനലിനെതിരെ ഏരിയ കമ്മിറ്റിയിലേക്ക് മല്‍സരിച്ച് പരാജയപ്പെട്ടത്.

അഡ്വ.കെ രാജ്മോഹന്‍, ടി വി കരിയന്‍, ഡി വി അമ്പാടി, കാറ്റാടി കുമാരന്‍, പി ദാമോധരന്‍, കെ വി രാഘവന്‍, മൂലക്കണ്ടം പ്രഭാകരന്‍, ദേവീ രവീന്ദ്രന്‍, ഏരോൽ കൃഷ്ണന്‍, വി സുകുമാരന്‍,  എം രാഘവന്‍, പി കെ നിഷാന്ത്, ശിവജി വെള്ളിക്കോത്ത്, കെ സബീഷ്, സുനു ഗംഗാധരന്‍, ജ്യോതിബസു, എന്‍ ബാലകൃഷ്ണന്‍, പ്രീയേഷ് നങ്ങച്ചൂർ, മഹമ്മൂദ് മുറിയനാവി, വി വി പ്രസന്നകുമാരി, കെ വി സുജാത  എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഏസി അംഗങ്ങള്‍. ഏരിയാ സെക്രട്ടറിയായി അഡ്വ.കെ.രാജ്മോഹനനെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.

സെക്രട്ടറിയെ തെരഞ്ഞെടുത്ത ഏരിയ കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം എം.പൊക്ലൻ അധ്യക്ഷത വഹിച്ചു. എം.രാഘവന്‍ സെക്രട്ടറി സ്ഥാനത്തേക്ക് രാജ്‌മോഹന്റെ പേര് നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. തുടര്‍ന്ന് 17 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

LatestDaily

Read Previous

നിത്യാനന്ദ പോളിയിൽ എസ് എഫ്ഐ- എബിവിപി സംഘർഷം

Read Next

തല തിരിഞ്ഞ വിജ്ഞാനം