കർണ്ണാടക അതിർത്തിയിൽ രാത്രിയിലും പരിശോധന

കാഞ്ഞങ്ങാട്: ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കർണ്ണാടക സർക്കാർ കേരള അതിർത്തിയിൽ രാപ്പകൽ ഭേദമില്ലാതെ കോവിഡ് പരിശോധന തുടരുന്നു. ഇന്ന് മുതൽ 24 മണിക്കൂർ പരിശോധന ഉണ്ടായിരിക്കുമെന്ന് ദക്ഷിണ കർണ്ണാടക ആരോഗ്യ ഒാഫീസർ അറിയിച്ചു.

ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബ്ബന്ധമാണ്. കഴിഞ്ഞ ദിവസത്തെപ്പോലെ ഇന്നും ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് വെച്ചുള്ള പരിശോധന തുടരുകയാണ്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിലില്ലാത്ത യാത്രക്കാരെ കർണ്ണാടകയുടെ സാംപിൾ കലക്ഷൻ സെന്ററിലയച്ച് പരിശോധന നടത്തി.

Read Previous

ക്വാറി സ്ഫോടനം ഇടിമിന്നലിൽ വയർ ഷോർട്ടായത് മൂലം

Read Next

കമിതാക്കൾ 3വർഷം തടവ് ലഭിക്കുന്ന കുറ്റക്കാർ