ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കേരളത്തിലെ ഇതര 13 ജില്ലകളിലും ഹൈവേ പോലീസിന്റെ ഡ്യൂട്ടി 8 മണിക്കൂർ ആണെങ്കിൽ കാസർകോട് ജില്ലയിൽ 24 മണിക്കൂർ ഡ്യൂട്ടിയും 24 മണിക്കൂർ റസ്റ്റുമാണ്. ഹൈവേ വണ്ടിയിൽ സേവനം ചെയ്യുന്ന പോലീസ് എസ്ഐമാർക്ക് 12 മണിക്കൂർ ഡ്യൂട്ടിയും 24 മണിക്കൂർ റസ്റ്റുമാണ്.
ഹൈവേ വാഹനമോടിക്കുന്ന പോലീസ് ഡ്രൈവർമാർ 24 മണിക്കൂർ ഡ്യൂട്ടിയും 48 മണിക്കൂർ റസ്റ്റുമാണ് നിലവിലുള്ളത്. മറ്റ് ജില്ലകളിലെല്ലാം ഹൈവേയിൽ 8 മണിക്കൂർ ഡ്യൂട്ടി നിർബ്ബന്ധമാക്കിയിട്ടും, കാസർകോട് ജില്ലയിൽ ഈ നിയമം ബാധകമല്ല. ഹൈവേയിൽ ഡ്രൈവർ ജോലി നോക്കുന്ന ഏഴോളം പോലീസുദ്യോഗസ്ഥരെ ഹൈവേ പട്രോൾ ചുമതലയുള്ള കാസർകോട്ടെ എംടി ഇൻസ്പെക്ടർ കാരണങ്ങളൊന്നുമില്ലാതെ ഏ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
അന്യജില്ലകളിൽ വാഹനമോടിച്ച് പരിചയം സിദ്ധിച്ച 3 വീതം പോലീസ് ഡ്രൈവർമാരെയാണ് 8 മണിക്കൂർ മാറിമാറി സേവനത്തിനയക്കുന്നത്. തൽസമയം, കാസർകോട്ട് ഒരു ഡ്രൈവർ 24 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ തുടർച്ചായായി രാപ്പകൽ സേവനം ചെയ്യുന്നതിനാൽ ഹൈവേ പട്രോൾ പോലീസുകാരുടെയും, ഡ്രൈവർമാരുടെയും മാനസ്സിക പിരിമുറുക്കം ഏറിവരുന്നു. കുടുംബബന്ധങ്ങൾ താളം തെറ്റുന്നു.