കമിതാക്കൾ 3വർഷം തടവ് ലഭിക്കുന്ന കുറ്റക്കാർ

കാഞ്ഞങ്ങാട്: മക്കളെയുപേക്ഷിച്ച് വീടുവിട്ട യുവതീയുവാക്കൾ ചെയ്തത് 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. അമ്പലത്തറ  പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മക്കളെയുപേക്ഷിച്ച് വീടുവിട്ട കാമുകീകാമുകൻമാരുടെ കേസ്സിൽ ഇരുവരും മക്കളോട് ചെയ്തത് കൊടുംക്രൂരത. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ തായന്നൂർ ചെരളത്തെ എം.കെ. സുരേഷ്കുമാറിന്റെ ഭാര്യ ജി. പ്രസീത 32, പതിനേഴും  പതിനൊന്നും വയസ്സുള്ള രണ്ട് പെൺമക്കളെ ഉപേക്ഷിച്ചാണ് വീടുവിട്ടത്.

യുവതിയുടെ കാമുകനായ കൊല്ലമ്പാറ കിളിയളത്തെ വിജേഷ് ഭാര്യ നയനയെയും പറക്കമുറ്റാത്ത കുട്ടിയെയുമുപേക്ഷിച്ചാണ് കാമുകിയോടൊപ്പം പോയത്. നിയമപരമായി വിവാഹബന്ധം വേർപ്പെടുത്താതെയാണ് ഇരുവരും കുടുംബമുപേക്ഷിച്ചത്. നിലവിലുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്തിയാൽ മാത്രമേ ഇരുവർക്കും വിവാഹിതരാകാൻ കഴിയൂ. ബന്ധം വേർപെടുത്തുന്നതുവരെ ഇവർക്ക് ലിവിങ്ങ് ടുഗദർ രീതി സ്വീകരിക്കാൻ നിയമ തടസങ്ങളൊന്നുമില്ലെങ്കിലും ഈ ബന്ധത്തിന് യാതൊരു നിയമസാധുതയുമില്ല. വീടുവിട്ട് തിരിച്ചെത്തിയ ഇരുവരുടെ കുടുംബങ്ങളെയും ഒന്നിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ഇരുവരും മക്കളെ  സ്വീകരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് അമ്പലത്തറ പോലീസിന് കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നതും കമിതാക്കൾ റിമാന്റിലായതും.

വിവാഹിതരായ സ്ത്രീകളുടെ ഒളിച്ചോട്ടം ജില്ലയിൽ അടുത്തിടെ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഴ്ചയിൽ ചുരുങ്ങിയത് ഒരു കേസ്സെങ്കിലും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇത്തരത്തിൽ റജിസ്റ്റർ  ചെയ്യുന്നുണ്ട്. അവിവാഹിത യുവതികൾ വീടുവിടുന്ന കേസ്സുകൾക്ക് പുറമെയാണ് വിവാഹിതരായ അമ്മമാരുടെ ഒളിച്ചോട്ടവും വർദ്ധിക്കുന്നത്.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വീടുവിട്ട് പോലീസ് സ്റ്റേഷനിൽ കാമുകനൊപ്പം തിരിച്ചെത്തിയ പ്രസീത മക്കളുടെ കണ്ണുനീരിന് മുന്നിൽപോലും കുലുങ്ങാതെയാണ് കാമുകനൊപ്പം ജീവിക്കുമെന്ന് ശാഠ്യം പിടിച്ചത്. ഇവരുടെ കാമുകനായ വിജേഷ് പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞിനെയും ഭാര്യയെയുമുപേക്ഷിച്ചാണ്  കാമുകിയോടൊപ്പം ജീവിക്കാൻ ദൃഢനിശ്ചയമെടുത്തത്. ഇതോടെ രണ്ട് കുടുംബങ്ങളാണ് ശിഥിലമായത്. ഭർത്താവുമായി എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി പ്രസീത പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. വിജേഷിന്റെ കുടുംബ ജീവിതത്തിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.

മക്കളെയുപേക്ഷിച്ച് വീടുവിടാൻ മാത്രം പ്രശ്നങ്ങൾ ഇരുവരുടെയും കുടുംബങ്ങളിൽ ഉണ്ടായിരുന്നില്ലെന്നാണ് സുചനകൾ. കേബിൾ ജോലിക്കാരനായ വിജേഷുമായി പ്രസീതയ്ക്ക് കുറച്ചുകാലമായി അടുപ്പമുണ്ടായിരുന്നുവെന്നാണ്  സൂചനകൾ.

LatestDaily

Read Previous

കർണ്ണാടക അതിർത്തിയിൽ രാത്രിയിലും പരിശോധന

Read Next

കാസർകോട് ജില്ലയിൽ മാത്രം ഹൈവേ പോലീസിന് ഡ്യൂട്ടി 24 മണിക്കൂർ